പാലാ ബിഷപ്പിന്റെ പ്രസംഗത്തെ തെറ്റായി വ്യാഖാനിച്ചു; പിന്തുണയുമായി എന്‍സിപി

single-img
18 September 2021

പാലാ ബിഷപ്പ് നടത്തിയ പ്രസംഗത്തെ തെറ്റായി വ്യാഖാനിച്ചുവെന്ന് എൻ സി പി. പ്രസംഗത്തിലെ പരാമർശങ്ങളുടെ പേരിൽ കോൺഗ്രസും ബി ജെ പിയും മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും എൻ സി പി സംസ്ഥാന കമ്മിറ്റി പ്രമേയത്തിൽ ആരോപിച്ചു.

നാർക്കോട്ടിക് ജിഹാദ് എന്നത് ഒരു പുതിയ അറിവാണെന്നും മതഭീകരതക്ക് കരുത്ത് പകരുന്ന ഒരു നീക്കവും അനുവദിക്കാൻ പാടില്ലാത്തതാണെന്നുമുള്ള മുഖ്യമന്ത്രി നടത്തിയ പ്രസ്‌താവനയിലെ ആത്മാർത്ഥതയെ ഉൾക്കൊള്ളാതെ വിരുദ്ധ പ്രസ്താവനകൾക്ക് വഴി തേടുകയാണ് ഇരു കക്ഷികളെന്നും എൻസിപിയുടെ പ്രസ്താവനയിൽ പറയുന്നു.