മോദിക്ക് ബദൽ മമത മാത്രം; രാഹുൽ ഗാന്ധി പരാജയമെന്ന് തൃണമൂൽ കോൺഗ്രസ്

single-img
18 September 2021

രാജ്യത്ത് ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബദൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മാത്രമാണെന്ന് തൃണമൂൽ കോൺഗ്രസ് മുഖപത്രം ജാഗോ ബംഗ്ള. ഇക്കാര്യത്തില്‍ രാഹുൽ ഗാന്ധി തികഞ്ഞ പരാജയമെന്നും പത്രം വിമര്‍ശനം ഉന്നയിക്കുന്നു.

ധാരാളം അവസരങ്ങളുണ്ടായിട്ടും രാഹുൽ അതിനെ വേണ്ടരീതിയില്‍ പ്രയോജനപ്പെടുത്തിയില്ലെന്നും മോദിക്ക് ബദൽ മമത എന്ന പ്രചാരണ പരിപാടി ദേശവ്യാപകമായി തുടങ്ങുമെന്നും മുഖപത്രത്തിൽ പറയുന്നു. അതേസമയം, ഈ വിമർശനങ്ങളിൽ മമത ബാനർജിക്കെതിരെ ശക്തമായി തിരിച്ചടിച്ച് പശ്ചിമബംഗാൾ പിസിസി അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി രംഗത്ത് വരികയും ചെയ്തു.

മമതക്ക് അധികാരക്കൊതിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മമത ബാനർജിയുടെ ലക്‌ഷ്യം രാജ്യത്തിന്റെ പ്രധാനമന്ത്രി കസേരയാണ്. മറ്റുള്ള പാർട്ടികളെ അപമാനിക്കുന്ന നിലപാടാണ് അവരുടേതെന്നും മുഖപത്രത്തിൽ മമത തന്നെയാണ് എഴുതിപ്പിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.