പോലീസ് ഉദ്യോഗസ്ഥനെക്കൊണ്ട് സല്യൂട്ട് ചെയ്യിച്ചു; സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കി കെ എസ് യു

single-img
15 September 2021

തൃശൂർ ജില്ലയിലെ പുത്തൂരില്‍ ചുഴലിക്കാറ്റ് വീശിയ പ്രദേശം സന്ദര്‍ശിക്കുന്നതിനിടെ പോലീസുദ്യോഗസ്ഥനെക്കൊണ്ട് സല്യൂട്ടടിപ്പിച്ച സുരേഷ് ഗോപി എം പിയ്‌ക്കെതിരെ പരാതിയുമായി കെ എസ് യു. സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ കൊവിഡ് മാനദണ്ഡം ലംഘിച്ചതിന്
സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു.

പുത്തൂരിലെ സന്ദർശനത്തിൽ തന്നെ കണ്ടിട്ടും ജീപ്പില്‍ നിന്നിറങ്ങിയില്ലെന്നാരോപിച്ചാണ് സുരേഷ് ഗോപി പോലീസ് ഉദ്യോഗസ്ഥനെക്കൊണ്ട് സല്യൂട്ട് ചെയ്യിപ്പിച്ചത്. ഒല്ലൂര്‍ എസ്.ഐയോടാണ് സുരേഷ് ഗോപി സല്യൂട്ട് ചോദിച്ച് വാങ്ങിയത്. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഇത് വിവാദമാകുകയായിരുന്നു.