സ്ഥാനങ്ങള്‍ ചോദിച്ചിട്ടില്ല; വാർത്ത നൽകി അപമാനിക്കരുതെന്ന് രമേശ്‌ ചെന്നിത്തല

single-img
9 September 2021

കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി താൻ എ ഐ സി സിയിൽ സ്ഥാനമൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ‘ഞാന്‍ സ്ഥാനം ചോദിച്ചിട്ടുമില്ല, തരാമെന്ന് ആരും പറഞ്ഞിട്ടുമില്ല.കോൺഗ്രസിൽ പ്രവർത്തിക്കാൻ സ്ഥാനം വേണ്ട. അങ്ങനെ പ്രവർത്തിക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല. സ്ഥാനം കിട്ടാന്‍ പോകുന്നുവെന്ന വാര്‍ത്ത നല്‍കി അപമാനിക്കരുത്’ – രമേശ്‌ ചെന്നിത്തല പറഞ്ഞു.

അതേസമയം, നിയമസഭാ കൈയാങ്കളി കേസില്‍ സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടര്‍ എന്ന ആവശ്യവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ എ ഐ സി സി പുനസംഘടനയില്‍ ചെന്നിത്തലയെ സംഘടനയുടെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവരുമെന്ന് ചില മാധ്യമങ്ങള്‍ വാര്‍ത്ത ചെയ്തിരുന്നു.

പക്ഷെ സംസ്ഥാനത്തെ ഡി സി സി പുനസംഘടനയുമായി ബന്ധപ്പെട്ട തീരുമാനങ്ങളിലെ അതൃപ്തി ചെന്നിത്തല പരസ്യമായി തുറന്നുപറഞ്ഞതോടെ ദേശീയ താല്പര്യങ്ങള്‍ക്ക് മങ്ങലേറ്റു എന്നാണ് കോൺഗ്രസ് കേന്ദ്രങ്ങൾ ഇപ്പോൾ നൽകുന്ന സൂചന .