രാജ്യത്തിന് ഭക്ഷണം നല്‍കുന്ന കര്‍ഷകരാണോ സര്‍ക്കാരിന്റെ കണ്ണില്‍ ദേശവിരുദ്ധർ; കേന്ദ്രത്തിനെതിരെ മഹുവ മൊയ്ത്ര

single-img
9 September 2021

കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ണാലില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്നു സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ വിമര്‍ശനവുമായി തൃണമൂല്‍കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. ഇന്നേയ്ക്ക് തുടര്‍ച്ചയായ മൂന്നാം ദിവസവും കര്‍ണാലില്‍ ഇന്റര്‍നെറ്റും എസ്എം എസും റദ്ദുചെയ്യപ്പെട്ടിരിക്കുകയാണെന്ന് മഹുവ പറയുന്നു.

നമ്മുടെ രാജ്യത്തിന് ഭക്ഷണം നല്‍കുന്ന കര്‍ഷകരാണോ സര്‍ക്കാരിന്റെ കണ്ണില്‍ ദേശവിരുദ്ധരെന്നും മഹുവ ചോദിച്ചു. അതേസമയം, കര്‍ണാലില്‍ നടന്ന സംഭവം പൂര്‍ണമായും അന്വേഷിക്കുമെന്നാണ് ഹരിയാന ആഭ്യന്തരമന്ത്രി അനില്‍ വിജ്അറിയിച്ചത്.

കര്‍ഷകരുടെ പ്രതിഷേധത്തിന് നേരെ നടന്ന ലാത്തി ചാര്‍ജും കര്‍ഷകരുടെ തല തല്ലിത്തകര്‍ക്കണമെന്ന ഐ എ എസ് ഉദ്യോഗസ്ഥന്‍ ആയുഷ് സിന്‍ഹയുടെ വിവാദ പ്രസ്താവനയടക്കമുള്ള കര്‍ണാല്‍ എപ്പിസോഡ് മുഴുവന്‍ അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചിട്ടുണ്ട്.