മുഹമ്മദ് ഹസൻ മഅഖുന്ദിന്റെ നേതൃത്വം; അഫ്ഗാനിസ്ഥാനിൽ ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ച് താലിബാൻ

single-img
7 September 2021

ഒരാഴ്ചക്കാലം നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ അഫ്ഗാനിൽ ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ച് താലിബാൻ. മുഹമ്മദ് ഹസൻ മഅഖുന്ദ് നയിക്കുന്ന സർക്കാരിൽ താലിബാൻ ഉപമേധാവി മുല്ലാ ബറാദർ ഉപപ്രധാനമന്ത്രിയാകും. മുല്ല യാക്കൂബ് പ്രതിരോധ മന്ത്രിയാകുമ്പോൾ ആമിർ ഖാൻ മുറ്റാഖിയ്ക്കാകും വിദേശകാര്യ ചുമതല.

മന്ത്രിസഭാ രൂപീകരിക്കാൻ ദോഹ കേന്ദ്രമാക്കിയുള്ള നീക്കങ്ങൾക്ക് നേതൃത്വം നൽകിയത് മുറ്റാഖി ആയിരുന്നു. താലിബാനിലുള്ള തീവ്ര ഭീകരവാദ സംഘടനയായ ഹഖാനി ഗ്രൂപ്പിനാണ് ആഭ്യന്തരത്തിന്റെ ചുമതല. സംഘടനയുടെ സിറാജുദ്ദീന്‍ ഹഖാനിയയാണ് ആഭ്യന്തര മന്ത്രി. ഇവർ ഉൾപ്പെടെ 33 അംഗ മന്ത്രിസഭയാണ് താലിബാൻ ഇന്ന് പ്രഖ്യാപിച്ചത്.

ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ട പട്ടിക പൂർണമല്ലെന്നും അഫ്‌ഗാന്റെ വിവിധ ഭാഗത്ത് നിന്നുളളവർക്ക് പങ്കാളിത്തമുണ്ടാകുമെന്നും താലിബാൻ വക്താവ് മാധ്യമങ്ങളെ അറിയിച്ചു.