‘പാകിസ്താൻ അഫ്ഗാൻ വിട്ടു പോവുക’ കാബൂളില്‍ റാലിയുമായി ജനങ്ങൾ; വെടിയുതിര്‍ത്ത് താലിബാന്‍

single-img
7 September 2021

അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ പാകിസ്ഥാൻ വിരുദ്ധ റാലി നടത്തിയ ജനങ്ങൾക്ക് നേരെ താലിബാൻ വെടിയുതിർത്തതായി റിപ്പോർട്ട്. സ്ത്രീകൾ ഉൾപ്പെടെ ആയിരങ്ങളാണ് പാകിസ്ഥാന്‍ വിരുദ്ധ മുദ്രാവാക്യവുമായി തെരുവിലിറങ്ങിയത്.

‘പാകിസ്ഥാൻ അഫ്ഗാൻ വിട്ടു പോവുക’ എന്ന മുദ്രാവാക്യവും ബാനറുകളുമായി കാബൂളിലെ പാക് എംബസിക്ക് മുമ്പിൽ പ്രതിഷേധിച്ച ആളുകളെ പിരിച്ചു വിടാന്‍ താലിബാന്‍ ആകാശത്തേക്ക് വെടിവെച്ചെന്ന് വാര്‍ത്താ ഏജന്‍സിയായ എ എഫ്പി റിപ്പോര്‍ട്ട് ചെയ്തു. താലിബാനോ പാകിസ്ഥാനോ പാഞ്ച്ഷീർ കീഴടക്കാനുള്ള അവകാശമില്ലെന്ന് സമരക്കാർ പറഞ്ഞു.