ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നു; ഇന്‍ഫോസിസിനെതിരെ ആര്‍ എസ്എസ്

single-img
5 September 2021

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ഐടി സ്ഥാപനമായെ ഇന്‍ഫോസിസിനെതിരെ വിമര്‍ശനവുമായി ആര്‍ എസ്എ സ്. സംഘടനയുടെ പ്രസിദ്ധീകരണമായ പഞ്ചജന്യയില്‍ വന്ന ലേഖനത്തില്‍ ഇന്‍ഫോസിസ് ദേശവിരുദ്ധ ശക്തികള്‍ക്ക് സഹായമൊരുക്കുന്നതായും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും ആരോപിക്കുന്നു.

രാജ്യത്തിന്റെ ആദായനികുതി ഫയലിങിനായി ഇന്‍ഫോസിസ് ഏറ്റെടുത്ത് വികസിപ്പിച്ച സോഫ്റ്റ്‌വെയറില്‍ തകരാറുകള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവ പരിഹരിച്ച് പൂര്‍വസ്ഥിതിയിലാക്കാന്‍ സെപ്റ്റംബര്‍ 15 വരെയാണ് കമ്പനിക്ക് ധനമന്ത്രാലയം സമയം നല്‍കിയിരിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് ആര്‍ എസ്എ സ് വിമര്‍ശനവുമായി എത്തിയത്.

‘തുക്കടെ തുക്കടെ സംഘത്തെയും, നക്‌സലുകളെയും, ഇടതുപക്ഷത്തെയും സഹായിക്കുന്നു, പ്രതിപക്ഷവുമായി ചേര്‍ന്ന് സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്നു, ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി അട്ടിമറിക്കുന്നു, എന്നിങ്ങിനെയുള്ള ആരോപങ്ങളും ലേഖനത്തില്‍ ഉന്നയിക്കുന്നുണ്ട്.

ഇന്‍ഫോസിസ് സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്നവര്‍ മനപൂര്‍വ്വം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണ്. സോഫ്റ്റ് വെയറിന് ആവര്‍ത്തിച്ച് തകരാറുണ്ടാകുന്നത് സംശയം ജനിപ്പിക്കും. കേന്ദ്രസര്‍ക്കാരിന് പകരം വിദേശ ഇടപാടുകാരായിരുന്നുവെങ്കില്‍ ഇത്തരം മോശം സര്‍വീസ് ലഭിക്കുമായിരുന്നോയെന്നും ലേഖനത്തില്‍ ചോദിക്കുന്നു.