കെഎസ്ആർടിസി ഡിപ്പോകളിലെ ബിവറേജ് ഔ‍ട്ട്ലെറ്റുകൾ; തീരുമാനത്തിലുറച്ച് മന്ത്രി ആന്റണി രാജു

single-img
4 September 2021

സംസ്ഥാനത്തെ കെഎസ്ആർടിസി ഡിപ്പോകളിൽ ബിവറേജ് മദ്യ വില്‍പ്പനാ ഔ‍ട്ട്ലെറ്റുകൾ തുറക്കാനുള്ള തീരുമാനത്തിലുറച്ച് നിൽക്കുന്നതായി ​ഗതാ​ഗതമന്ത്രി ആന്റണി രാജു അറിയിച്ചു. പുതിയ തീരുമാന പ്രകാരം ബസ് സ്റ്റാൻറുകളിൽ അല്ല മദ്യവിൽപന നടത്തുകയെന്നും ബസ് ടെർമിനൽ കോംപ്ലക്സിൽ സ്ഥലം ഉണ്ടെങ്കിൽ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല, ഇത് ആദ്യത്തെ തീരുമാനല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഒഴിവുള്ള കടകൾ ആവശ്യപ്പെട്ടാൽ നിയമപരമായി നൽകേണ്ടി വരും. പുതിയ തീരുമാനത്തിനെതിരെ ഉയരുന്ന വിമർശനങ്ങൾ തെറ്റിദ്ധാരണ കാരണം ഉള്ളതാണെന്നും ആന്റണി രാജു അഭിപ്രായപ്പെട്ടു.

അതേസമയം, കെഎസ്ആർടിസി യിൽ ബെവ്കോ ഔട്ട് ലെറ്റ് തുടങ്ങാനുള്ള നടപടിയെ മണ്ടൻ തീരുമാനം എന്നാണ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ വിശേഷിപ്പിച്ചത്. മദ്യക്കടകള്‍ തുടങ്ങാമെന്നത് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ വ്യാമോഹമാണെന്ന് കെസിബിസി മദ്യ വിരുദ്ധ സമിതി പ്രതികരിക്കുകയും ചെയ്തിരുന്നു.