എംഎസ്എഫ് നേതാക്കൾക്കെതിരെ പരാതി നൽകിയ ഹരിതയിലെ പെൺകുട്ടികളെ വേട്ടയാടുന്നു: ഫാത്തിമ തഹ്‌ലിയ

single-img
3 September 2021

വനിതാ പ്രവര്‍ത്തകരോട് നടത്തിയ അശ്ലീല/ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ എംഎസ്എഫ് നേതാക്കൾക്കെതിരെ പരാതി നൽകിയ ഹരിതയിലെ പെൺകുട്ടികളെ ഇപ്പോഴും വേട്ടയാടുകയാണെന്നും താനടക്കം കടന്നു പോവുന്നത് മെന്റൽ ട്രോമയിലൂടെയാണെന്നും എം എസ്എ ഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ.

ഹരിതക്ക് മുസ്‌ലിം ലീഗിൽ നിന്ന് നീതി ലഭിച്ചില്ലെന്നും . ലീഗ് നടത്തിയ ചർച്ചയോടും പുറത്തിറക്കിയ വാർത്താകുറിപ്പിനോടും വിയോജിപ്പുണ്ടെന്നും ഫാത്തിമ തഹ്‌ലിയ പറഞ്ഞു. നിലവില്‍ നേതാക്കൾക്കെതിരായ ഹരിതയുടെ പരാതിയിൽ സംസ്ഥാന വനിതാ കമ്മീഷൻ നടപടി ആരംഭിച്ചിട്ടുണ്ട്.

സെപ്റ്റംബര്‍ ഏഴിന് മലപ്പുറത്ത് നടക്കുന്ന സിറ്റിംഗിൽ ഹാജരാവാൻ പരാതി നല്‍കിയ എല്ലാവരോടും കമ്മീഷൻ നിര്‍ദ്ദേശം നല്‍കിയിരുന്നു. പക്ഷെ മലപ്പുറത്ത് വരാൻ തങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടെന്നും കോഴിക്കോട്ടെ സിറ്റിംഗിൽ പങ്കെടുക്കാമെന്നും ഹരിത നേതാക്കൾ മറുപടി നല്‍കിയിട്ടുണ്ട്.