കോടിയേരി ബാലകൃഷ്ണനും ഭാര്യ വിനോദിനിക്കും കോവിഡ് സ്ഥിരീകരിച്ചു

single-img
31 August 2021

മുൻ സംസ്ഥാന സെക്രട്ടറിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണനും ഭാര്യ വിനോദിനിക്കും കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.സ്വന്തം നാടായ കണ്ണൂരിൽ നിന്ന് തിങ്കളാഴ്ചയാണ് ഇരുവരും തിരുവനന്തപുരത്ത് എത്തിയത്.

നേരത്തെ അസുഖബാധിതനായി പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് ലീവെടുത്ത് മാറി നിൽക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം കണ്ണൂരിലെ സിപിഎമ്മിൽ ഉണ്ടായ ഉൾപാർട്ടി പോര് പരിഹരിക്കാൻ ചേർന്ന ജില്ലാ കമ്മറ്റി യോഗത്തിലും ജില്ലാ സെക്രട്ടറിയേറ്റിലും കോടിയേരി ബാലകൃഷ്ണൻ പങ്കെടുത്തിരുന്നു.