നെഹ്റുവിനെ മാറ്റി സവർകറെ ചേർത്തത് സാങ്കേതിക പിഴവ്; വിശദീകരണവുമായി ഐ സി എച്ച്ആർ

single-img
30 August 2021

സ്വാതന്ത്ര സമര സേനാനികളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തുന്ന ആസാദികാ അമൃത്​ മഹോത്സവ്​ എന്ന പേരിൽ സംഘടിപ്പിക്കുന്ന കാമ്പയിൻ പോസ്റ്ററിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും സ്വാതന്ത്ര്യ സമര സേനാനിയുമായ ജവഹർലാൽ നെഹ്​റുവിറെ പടം നീക്കം ചെയ്യുകയും പകരം സവർക്കറെ ഉൾപ്പെടുത്തുകയും ചെയ്തതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാറിന്​ കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഓഫ്​ ഹിസ്​റ്റോറിക്കൽ റിസർച്ച്.

പ്രചാരണത്തിനായി തയ്യാറാക്കിയവയിൽ നെഹ്റുവിന്റെ ചിത്രമുള്ള പോസ്റ്ററുകളുമുണ്ടെന്നും എന്നാൽ ഒരു പോസ്റ്റർ മാത്രം വെബ്സൈറ്റിൽ വന്നത് സാങ്കേതിക തകരാറാണെന്നുമാണ് ഐ സി എച്ച് ​ആറിന്റെ വിശദീകരണം. നേരത്തെ പോസ്റ്ററിൽ നിന്നും നെഹ്‌റുവിനെ ഒഴിവാക്കി സവർക്കറെ ഉൾപ്പെടുത്തിയതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.