കാബൂള്‍ വിമാനത്താവളത്തിന് മുന്നിൽ ചാവേർ ആക്രമണം; 13 പേർ മരിച്ചതായി അഫ്ഗാൻ മാധ്യമങ്ങള്‍

single-img
26 August 2021

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിൽ വിമാനത്താവളത്തിന് മുന്നിൽ ചാവേർ ആക്രമണം. ആക്രമണത്തില്‍ 13 പേർ മരിച്ചതായും മൂന്ന് അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായും അഫ്ഗാന്‍ മാധ്യമങ്ങളും വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

അതേസമയം, സംഭവത്തിന്റെ വിശദമായ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. സ്ഫോടനത്തിൽ 13 പേർ മരിച്ചതായും മൂന്ന് അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. .പിന്നാലെ രണ്ടാമത്തെ സ്ഫോടനം നടന്നത് കാബൂൾ വിമാനത്താവളത്തിനടുത്തുള്ള ഹോട്ടലിന് മുന്നിലാണെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

സ്ഫോടനത്തില്‍ സ്ത്രീകളും കുട്ടികളും താലിബാൻ ഭീകരവാദികളുമടക്കം 13 പേർ കൊല്ലപ്പെട്ടതായാണ് വിവരം .യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അഫ്ഗാനിലെ സ്ഥിതി വിലയിരുത്തിയതായി വിവിധ അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിമാനത്താവളത്തിലെ മൂന്ന് ഗേറ്റുകൾക്ക് മുന്നിൽ സ്ഫോടനം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം വിവരം നൽകിയിരുന്നു. ഇന്നലെ സ്ഫോടനം നടക്കുമെന്നാണ് കരുതിയിരുന്നത്.