ആൺകുട്ടികളും പെൺകുട്ടികളും ഒരുക്ലാസിലിരുന്ന് പഠിക്കരുത്; അഫ്‌ഗാനിലെ സർവകലാശാലകളിൽ താലിബാന്റെ ആദ്യ ഫത്‌വ

single-img
21 August 2021

ഭരണം പിടിച്ചെടുത്ത പിന്നാലെ അഫ്ഗാനിസ്താനില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരേ ക്ലാസില്‍ ഇരുന്ന് പഠിക്കരുതെന്ന ഫത്‌വ പുറപ്പെടുവിച്ച് താലിബാൻ. രാജ്യത്തെ ഹെറാത്ത് പ്രവിശ്യയിലുള്ള സര്‍ക്കാര്‍, സ്വകാര്യ സര്‍വകലാശാലകള്‍ക്കാണ് താലിബാന്‍ നിലവില്‍ നിര്‍ദ്ദേശം നല്‍കിയത്. .

സമൂഹത്തില്‍ ധാരാളമായി തിന്മകള്‍ വര്‍ദ്ധിച്ചു വരുവാനുള്ള പ്രധാന കാരണം ഇതുപോലുള്ള വിദ്യാഭ്യാസമാണെന്നാണ് താലിബാന്‍ വിശദീകരണത്തില്‍ പറയുന്നത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വ്യത്യസ്ത ക്ലാസുകള്‍ സജ്ജീകരിക്കണമെന്നാണ് താലിബാന്‍ നിര്‍ദ്ദേശം നല്‍കിയത്.

ഈ കാര്യത്തില്‍ വിവിധ സര്‍വകലാശാല അദ്ധ്യാപകര്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന ഉടമകള്‍ എന്നിവരുമായി താലിബാന്‍ അധികൃതര്‍ തുടര്‍ച്ചയായി മൂന്ന് മണിക്കൂറോളം ചര്‍ച്ച നടത്തിയതിന് ശേഷമാണ് ഫത്‌വ പുറപ്പെടുവിച്ചത്. ഇതുവരെ അഫ്ഗാനിലെ സര്‍ക്കാര്‍-സ്വകാര്യ സര്‍വകലാശലകളില്‍ ഒന്നിച്ചിരുന്നുള്ള വിദ്യാഭ്യാസമാണ് തുടര്‍ന്ന് പോരുന്നത്.