ഭീകരതയെ അടിസ്ഥാനമാക്കി പടുത്തുയർത്തുന്ന ഒരു സാമ്രാജ്യവും കൂടുതൽകാലം നിലനിൽക്കില്ല: പ്രധാനമന്ത്രി

single-img
20 August 2021

ഭീകരതയെ അടിസ്ഥാനമാക്കി പടുത്തുയർത്തുന്ന ഒരു സാമ്രാജ്യവും കൂടുതല്‍കാലം നിലനിൽക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മനുഷ്യത്വത്തെ എല്ലാ കാലത്തേക്കും അടിച്ചമർത്താൻ ഇവർക്ക് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

താലിബാൻ അഫ്ഗാൻ ഭരണം പിടിച്ചടക്കിയതിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിങ് വഴി നിർവഹിക്കവേ അദ്ദേഹത്തിന്റെ പരാമര്‍ശം .

‘നേരത്തെ പല തവണ സോമനാഥ ക്ഷേത്രം തകർക്കപ്പെട്ടു. ക്ഷേത്ര നിലനിൽപ്പ് തന്നെ ഇല്ലാതാക്കാൻ നിരവധി തവണ ശ്രമങ്ങളുണ്ടായി. പക്ഷെ ഓരോ തവണയും ക്ഷേത്രം ആക്രമണങ്ങളെ മറികടന്ന് ഉയർന്നുവന്നു. അതിലൂടെ ക്ഷേത്രം നമുക്കെല്ലാം ആത്മവിശ്വാസം നൽകുന്നു,’- മോദി പറഞ്ഞു.

‘അതേപോലെ തന്നെ ലോക ടൂറിസം ഭൂപടത്തിൽ 65ാം സ്ഥാനത്തായിരുന്നു 2013 ൽ ഇന്ത്യ ഉണ്ടായിരുന്നത്. എന്നാൽ 2019 ൽ ട്രാവൽ ആന്റ് ടൂറിസം കോംപറ്റീറ്റീവ്‌നെസ് ഇന്റക്സിൽ ഇന്ത്യ 34ാം സ്ഥാനത്തേക്ക് ഉയർന്നു,’ എന്നും അദ്ദേഹം പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.