ഇനി പാട്ടിന് പകരം വാര്‍ത്തകളും ഖുര്‍ആന്‍ പാരായണവും; അഫ്ഗാനിലെ റേഡിയോ സ്‌റ്റേഷന്‍ കയ്യടക്കി താലിബാന്‍

single-img
14 August 2021

അമേരിക്കന്‍ സഖ്യസേനയുടെ പിന്മാറ്റത്തെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന താലിബാന്‍ ഭീകരവാദികള്‍ രാജ്യത്തെ പ്രധാന റേഡിയോ സ്‌റ്റേഷന്‍ കയ്യടക്കി. തങ്ങള്‍ പിടിച്ചടുത്ത സ്റ്റേഷന്റെ പേര് ‘വോയ്‌സ് ഓഫ് ശരീഅ’ എന്നാക്കി മാറ്റിയെന്നും ഇനിമുതല്‍ ഇതിലൂടെ വാര്‍ത്തകളും രാഷ്ട്രീയ വിശകലനങ്ങളും ഖുര്‍ആന്‍ പാരായണവും ഇതില്‍ നിന്നും പ്രക്ഷേപണം ചെയ്യും എന്നും അറിയിച്ചിട്ടുണ്ട്.

ഇതോടുകൂടി സ്റ്റേഷനില്‍ നിന്നും ഇനി മുതല്‍ പാട്ടുകളോ മറ്റു സംഗീത പരിപാടികളോ സംപ്രേക്ഷണം ചെയ്യില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നേരത്തെ മൊബൈല്‍ റേഡിയോ സ്‌റ്റേഷനുകളുമായിട്ടായിരുന്നു താലിബാന്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍, 1996 മുതല്‍ 2001 വരെ അധികാരത്തിലുണ്ടായിരുന്ന സമയത്ത് കാണ്ഡഹാറില്‍ നിന്നും വോയ്‌സ് ഓഫ് ശരീഅ എന്ന പേരില്‍ തന്നെ മറ്റൊരു റേഡിയോ സ്‌റ്റേഷന്‍ താലിബാന്‍ നടത്തിയിരുന്നു. അന്ന് ഇവര്‍ സംഗീതപരിപാടികള്‍ റദ്ദാക്കിയിരുന്നു.