എബിനെയും ലിബിനെയും അവരുടെ വാഹനത്തെയും വിട്ടുനല്‍കണം; ഇ ബുള്‍ ജെറ്റിന് പിന്തുണയുമായി ബിന്ദുകൃഷ്ണ

single-img
9 August 2021

വാഹനത്തിന്റെ നിയമവിരുദ്ധമായ ആള്‍ട്ടറേഷനുമായി ബന്ധപ്പെട്ട് വിളിപ്പിച്ചപ്പോള്‍ ബഹളം ഉണ്ടാക്കിയ പേരില്‍ അറസ്റ്റിലായ ഇ ബുള്‍ ജെറ്റ് സഹോദരന്‍മാര്‍ എന്ന അറിയപ്പെടുന്ന വ്ളോഗര്‍മാരായ എബിനും ലിബിനും പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് അഡ്വ. ബിന്ദുകൃഷ്ണ.

ഇവര്‍ ഏതെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ അതിന് നിയമം നിര്‍ദേശിക്കുന്ന നടപടികളിലൂടെയാണ് മുന്നോട്ടുപോകേണ്ടതെന്ന് ബിന്ദു കൃഷ്ണ അഭിപ്രായപ്പെട്ടു. സ്വകാര്യ വാഹനത്തില്‍ മോഡിഫിക്കേഷന്‍ ചെയ്തിട്ടുണ്ടെങ്കില്‍ ആദ്യം നോട്ടീസ് നല്‍കണം. അതിന് ശേഷമാണ് നടപടികള്‍ സ്വീകരിക്കേണ്ടതെന്നും എബിനെയും ലിബിനെയും അവരുടെ വാഹനത്തെയും വിട്ടുനല്‍കാന്‍ പൊലീസും വാഹന വകുപ്പും തയ്യാറാകണമെന്നും ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു.

കണ്ണൂര്‍ സ്വദേശികളായ എബിന്‍, ലിബിന്‍ എന്നിവരെ കസ്റ്റഡിയിലെടുത്ത ശേഷമുണ്ടായ സംഘര്‍ഷത്തേയും ബിന്ദുകൃഷ്ണ ന്യായീകരിക്കുകയുണ്ടായി. ‘ഇപ്പോള്‍ വ്‌ളോഗര്‍മാര്‍ക്ക് ഇന്ന് സെലിബ്രിറ്റികളെപോലെ ആരാധകരുണ്ട്. അവരെ അറസ്റ്റ് ചെയ്താല്‍ സ്വാഭാവികമായും അവിടെ ജനക്കൂട്ടം ഉണ്ടാകും. അത് മനസ്സിലാക്കി പെരുമാറാന്‍ പോലീസിന് കഴിയാതെ പോയി,’ – ബിന്ദുകൃഷ്ണ പറഞ്ഞു.

https://www.facebook.com/BindhuKrishnaOfficial/posts/4454334951253567