ഇന്ത്യയിൽ മനുഷ്യാവകാശ ലംഘനങ്ങള്‍ കൂടുതൽ നടക്കുന്നത് പോലീസ് സ്റ്റേഷനുകളിൽ: ചീഫ് ജസ്റ്റിസ്

single-img
8 August 2021

ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നത് പൊലീസ് സ്റ്റേഷനുകളിലാണെന്നും പൊലീസുകാര്‍ക്ക് വിവിധ വിഷയങ്ങളില്‍ ആവശ്യമായ ബോധ്യപ്പെടുത്തലും ബോധവത്കരണവും നടത്തേണ്ടതുണ്ടെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ.

ധാരാളമായുള്ള കസ്റ്റഡി മര്‍ദനങ്ങളും മറ്റുരീതികളിൽ ഉള്ള പൊലീസ് ക്രൂരതകളും നമ്മുടെ നാട്ടില്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും നല്‍സ (നാഷണല്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി) സംഘടിപ്പിച്ച പരിപാടിയില്‍ പോലീസുകാര്‍ക്കുള്ള ബോധവത്കരണം എന്ന വിഷയത്തില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

സമൂഹത്തിൽ ഏറെ പ്രിവില്ലേജ്ഡ് ആയിട്ടുള്ളവര്‍ക്ക് പോലും പലപ്പോഴും പോലീസിന്റെ മൂന്നാംമുറയില്‍ നിന്നും രക്ഷയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. [പോലീസ് നടത്തുന്ന അമിതാധികാര പ്രയോഗങ്ങള്‍ക്ക് തടയിടണമെങ്കില്‍ നിയമസഹായത്തെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ ബോധ്യമുണ്ടാകേണ്ടതുണ്ട്. നിയമസഹായമെന്നത് ഭരണാഘടന അനുവദിച്ചു നല്‍കിയിരിക്കുന്ന അടിസ്ഥാന അവകാശമാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.