നടപടിയുണ്ടാകില്ല; മുഈന്‍ അലിക്ക് പിന്തുണയുമായി കെഎം ഷാജിയും എം കെ മുനീറും

single-img
7 August 2021

ചന്ദ്രികാ വിവാദത്തില്‍ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടുന്ന സംസ്ഥാന മുസ്ലിം ലീഗ് നേതൃത്വത്തിന് എതിരെ വിമര്‍ശനം ഉന്നയിച്ചതിന്‍റെ പേരില്‍ യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷന്‍ മുഈന്‍ അലിക്ക് എതിരെ നടപടിയുണ്ടാകില്ല . മുഈന്‍ അലിക്ക് പിന്തുണയുമായി പാണക്കാട് കുടുംബവും കെഎം ഷാജിയും എം കെ മുനീറും ഇന്ന് എത്തി. നേരത്തെ തന്നെ യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് അൻവർ സാദത്തും മുഈന്‍ അലിക്ക് പിന്തുണ നല്‍കിയിരുന്നു.

നിലവില്‍ സംഘടന നടപടിക്ക് പകരം മുഈന്‍ അലി ആരോപണം ഉയർത്തിയതിനെക്കുറിച്ച് അന്വേഷിക്കും. ഇദ്ദേഹത്തിനെതിരെ നടപടിക്ക് ശുപാര്‍ശയില്ലെന്ന് യൂത്ത് ലീഗ് ദേശീയ അധ്യക്ഷന്‍ ആസിഫ് അന്‍സാരിയും വ്യക്തമാക്കി. മുസ്ലിം ലീഗ് എന്നത് ആരുടെയും സ്വകാര്യ സ്വത്തല്ലെന്നായിരുന്നു അൻവർ സാദത്തിന്‍റെ ഫേസ് ബുക്ക് പോസ്റ്റ്.