ഞാനായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ ഒറ്റ ഫോണ്‍ കോളില്‍ പ്രശ്‌നം പരിഹരിച്ചേനെ; കിറ്റക്സ് വിഷയത്തില്‍ സുരേഷ് ഗോപി

single-img
20 July 2021

കേരളത്തില്‍ നിന്നും പ്രവര്‍ത്തനം നിര്‍ത്തി കിറ്റക്‌സ് തെലങ്കാനയിലേക്ക് പോയത് ഉചിതമായ തീരുമാനമെന്ന് ബിജെപി എം പിയും നടനുമായ സുരേഷ് ഗോപി. അവരുടെ അതിജീവനത്തിനായാണ് കിറ്റക്‌സ് തെലങ്കാനയിലേക്ക് പോകുന്നതെന്നും അതിനെകുറ്റം പറയാനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതോടൊപ്പം, പ്രശ്‌നം നടക്കുമ്പോള്‍ താനായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ ഒറ്റ ഫോണ്‍ കോളില്‍ പ്രശ്‌നം പരിഹരിച്ചേനെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെറും രാഷ്ട്രീയ കളികളാണ് കിറ്റക്‌സ് പ്രശ്‌നം ഇത്രത്തോളം വഷളാക്കിയതെന്നും സുരേഷ് ഗോപി ആരോപിച്ചു. പിണറായി വിജയന്‍റെ മൈന്‍ഡ് സെറ്റൊക്കെ വ്യത്യാസമായിരിക്കും. കിറ്റക്സില്‍ ചെറിയ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പോലും അവ പരിഹരിക്കാമായിരുന്നുവെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. ചാനല്‍ അയാമിനോടായിരുന്നു സുരേഷ് ഗോപിയുടെ ഈ രീതിയിലുള്ള പ്രതികരണം