മുന്നില്‍ ‘ദൃശ്യം 2’ മാത്രം; മാലിക് ഒടിടിക്ക് വിറ്റത് 22 കോടി രൂപയ്ക്ക്

single-img
18 July 2021

മലയാള സിനിമക്ക് ലഭിച്ച ഏറ്റവും വലിയ ഒ ടി ടി റേട്ടിൽ മാലിക്കിന് മുന്നിൽ ‘ദൃശ്യം 2 മാത്രം. ഫഹദ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘മാലിക്’ ആമസോൺ പ്രൈമിൽ വിറ്റ തുക വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ മഹേഷ് നാരായണൻ. ഈ ചിത്രം അതിന്റെ ശബ്ദ പ്രത്യേകതകളാൽ തീയേറ്ററുകളിൽ എത്തിക്കുന്നതിനായി ഒന്നരവര്‍ഷത്തോളം തങ്ങള്‍ കാത്തിരുന്നുവെന്നും പക്ഷേ അത് അനിശ്ചിതമായി നീണ്ടതിനാൽ പണം മുടക്കിയ നിർമ്മാാതാവിനെ സുരക്ഷിതനാക്കുകയെന്നത് തന്‍റെ കൂടെ ബാധ്യതയാണെന്നും അദ്ദേഹം പറയുന്നു.

നിർമ്മാതാവിന് 22 കോടി രൂപ ഒടിടി വിൽപ്പനയിലൂടെ ലഭിച്ചു എന്ന് മഹേഷ് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തുകയുണ്ടായി. ചിത്രത്തിന്റെ മറ്റ് വിൽപ്പനകള്‍ കൂടിയാകുമ്പോള്‍ സിനിമ ലാഭകരമാകുമെന്നാണ് വിശ്വാസം.

27 കോടിയോളം രൂപ മുടക്കിയായിരുന്നു നിര്‍മ്മാതാവ് ആന്‍റോ ജോസഫ് മാലിക് ഒരുക്കിയത്. മോഹൻലാൽ നായകനായ ദൃശ്യം 2 ആമസോണ്‍ പ്രൈം വാങ്ങിയിരുന്നത് 30 കോടി രൂപക്കായിരുന്നു. ഇതുവരെ ഒരു മലയാള സിനിമക്ക് ലഭിച്ച ഏറ്റവും വലിയ ഒ ടി ടി റേറ്റായിരുന്നു ദൃശ്യം 2ന് ലഭിച്ചിരുന്നത്. എന്നാൽ 20 കോടി രൂപയ്ക്കായിരുന്നു ദൃശ്യം 2 ഒരുക്കിയിരുന്നത്.