താരമൂല്യം ഉയര്‍ന്ന് ഫഹദ്; അഭിമുഖവുമായി അന്തര്‍ദേശീയ മാധ്യമമായ അല്‍ജസീറ

single-img
15 July 2021

കോവിഡ് പ്രതിസന്ധിയിൽ തിയേറ്ററുകൾ പൂട്ടിയപ്പോൾ ഒടിടി റിലീസില്‍ എത്തിയ മലയാള സിനിമ പലതും രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു. ഇവയിൽ കൂടുതൽ കയ്യടി നേടിയ മലയാള അഭിനേതാവ് ഫഹദ് ഫാസില്‍ ആണ്. തുടർച്ചയായി സീ യു സൂണ്‍, ജോജി എന്നീ സിനിമകള്‍ക്ക് പാന്‍ ഇന്ത്യന്‍ തലത്തില്‍ കിട്ടിയ സ്വീകാര്യത കേരളത്തിന് പുറത്ത് ഫഹദ് ഫാസിലിന്റെ താരമൂല്യവും ഉയര്‍ത്തി.

കഴിഞ്ഞ ദിവസത്തെ മാലിക്കിന്റെ ആമസോണ്‍ പ്രൈം റിലീസോടെ വീണ്ടും ഫഹദ് ചർച്ചയാവുകയാണ്. ഫഹദ് ഫാസിലിന്റെ ഫഹദിന്റെ അഭിമുഖം ഉള്‍പ്പെടുത്തിയ ലേഖനത്തില്‍ നമ്രത ജോഷി പറയുന്നത് കഥാപാത്രത്തോട് നൂറ് ശതമാനം സത്യസന്ധത പുലര്‍ത്തുന്ന സമീപനമാണ് അദ്ദേഹത്തിന്റെ എന്നാണ്.

അഭിമുഖത്തിൽ ഫഹദ് ഫാസിലിന്റെ വാക്കുകൾ ഇങ്ങിനെ:

മാലിക്കില്‍ ഒരു കഥാപാത്രത്തിന്റെ മാത്രമല്ല അതിലെ എല്ലാ കഥാപാത്രങ്ങളും സുലൈമാനോപ്പം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. അങ്ങിനെയുള്ള വളര്‍ച്ചയെ അവതരിപ്പിക്കുന്നതായിരുന്നു ഏറ്റവും വെല്ലുവിളിയുള്ള കാര്യവും. നമ്മുടെ പരിമിതകളെ മറികടന്നുകൊണ്ടുള്ള പ്രകടനമായിരുന്നു മാലിക്കില്‍ അവതരിപ്പിക്കേണ്ടിയിരുന്നത്.

എവിടെയും ഒരു സാധാരണ കഥ പാരമ്പര്യേതര രീതിയില്‍ അവതരിപ്പിച്ചാലും, അസാധാരണമായ കഥാപാത്രം പരമ്പരാഗതമായ രീതിയിലാണെങ്കിലും എന്റേതായ രീതിയില്‍ ഞാന്‍ സിനിയെ സമീപിക്കുവാന്‍ ശ്രമിക്കും. കഥയും അത് പറയുന്ന രീതിയുമാണ് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനം. സിനിമയുടെ ഒരു ലെയര്‍ മാത്രമാണ് കഥാപാത്രങ്ങള്‍. ഒരു സിനിമ കാണുമ്പോള്‍ അതിലെ ജീവിതങ്ങളുമായി പ്രേക്ഷകര്‍ക്ക് അടുപ്പം തോന്നണം. സിനിമ കാഴ്ച ഒരു അനുഭവം പോലെയായിരിക്കണം. ഇമോഷന്‍സ് ഉള്ള സിനിമകളാണ് ചെയ്യുന്നത്. അവ അതിരുകള്‍ കടന്ന് പ്രേക്ഷകരുമായി കണക്റ്റ് ചെയ്യുന്നു