മെസ്സിക്ക് ഒരിക്കലും തകര്‍ക്കാനാവാത്ത ക്രിസ്റ്റിയാനോയുടെ അഞ്ച് റെക്കോര്‍ഡുകള്‍

single-img
14 July 2021

അര്‍ജന്റീനയുടെ കോപ്പ അമേരിക്ക വിജയത്തോടെ ക്രിസ്റ്റ്യാനോയേക്കാള്‍ മികച്ചവനാണ് ലയണല്‍ മെസ്സി എന്ന് ലോകത്തെ പല ഫുട്‌ബോള്‍ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പോലും മെസ്സിക്ക് ഒരിക്കലും ഭേദിക്കാന്‍ കഴിയാത്ത ചില അന്താരാഷ്ട്ര റെക്കോര്‍ഡുകള്‍ ക്രിസ്റ്റിയാനോയുടെ പേരിലുണ്ട്.

1.ക്രിസ്റ്റിയാനോ ഹാട്രിക്കില്‍ ഒന്നാം സ്ഥാനത്ത്

ഗോളുകളില്‍ ഹാട്രിക്കിന്റെ കാര്യത്തില്‍ ക്രിസ്റ്റിയാനോ 56 ഹാട്രിക്കുകളാണ് നേടിയത്. ഇവയില്‍ ഒന്‍പതെണ്ണം അന്താരാഷ്ട്ര തലത്തിലുള്ളതാണ്. അതേസമയം അന്താരാഷ്ട്ര തലത്തിലുള്ള ഹാട്രിക്കില്‍ മെസ്സിക്ക് ആറെണ്ണം മാത്രമേയുള്ളൂ. കരിയറില്‍ ആകെ ആകെ 53 എണ്ണവും.

2.നാല് ലോകകപ്പുകളില്‍ ഗോള്‍ നേടിയ അപൂര്‍വത

ഫുഡ് ബോളിലെ നാല് ലോകകപ്പുകളില്‍ ഗോള്‍ നേടുകയെന്ന അപൂര്‍വ നേട്ടവും ക്രിസ്റ്റ്യാനോയുടെ പേരിലുണ്ട്. 2006, 2010, 2014, 2018 എന്നിങ്ങിനെ തുടര്‍ച്ചയായ ലോകകപ്പുകളില്‍ ക്രിസ്റ്റ്യാനോ പോര്‍ച്ചുഗലിനായി സ്‌കോര്‍ ചെയ്തു. നിലവില്‍ പെലെ, മിറാസ്ലാവ് ക്ലോസെ, സ്ലീവെര്‍ എന്നിവര്‍ക്കൊപ്പമാണ് ക്രിസ്റ്റിയാനോ ഈ നേട്ടത്തിലെത്തിയത്.

അതേസമയം മെസ്സി ഇതുവരെ 2006, 2014, 2018 ലോകകപ്പുകളില്‍ ഗോള്‍ നേടി. ഇരുവരും അടുത്ത ലോകകപ്പിലും കളിചാലും മെസ്സിക്ക് ക്രിസ്റ്റിയാനോയുടെ റെക്കോര്‍ഡ് മറികടക്കാനാകില്ല.

3.ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരം

ലോകകപ്പില്‍ ഹാട്രിക് ഗോളുകള്‍ നേടുന്ന പ്രായം കൂടിയ താരമെന്ന ബഹുമതി ക്രിസ്റ്റ്യാനോയ്ക്കാണ്. 2018ല്‍ നടന്ന ലോകകപ്പില്‍ സ്‌പെയ്‌നിനെതിരെ ഹാട്രിക് നേടിയതോടെയാണിത്. അന്ന് 33 വയസും 130 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു ക്രിസ്റ്റിയാനോയുടെ നേട്ടം. നിലവില്‍ 2022ല്‍ ഹാട്രിക് നേടാന്‍ മെസ്സിക്ക് അവസരമുണ്ടെങ്കിലും ലോകകപ്പില്‍ ഒരു ഹാട്രിക് എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

4.പതിനൊന്ന് അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ ഗോള്‍

കരിയറില്‍ ഇതുവരെ പതിനൊന്ന് അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ തുടര്‍ച്ചയായി ഗോള്‍ നേടിയ റെക്കോര്‍ഡ് ക്രിസ്റ്റിയാനോയ്ക്കുണ്ട്. ഇവയില്‍ നാല് ലോകകപ്പുകളിലും അഞ്ച് യൂറോ കപ്പിലും 2018ലെ നാഷന്‍സ് ലീഗിലും 2017ലെ കോണ്‍ഫെഡറേഷന്‍ കപ്പിലും ക്രിസ്റ്റ്യാനോ ഗോള്‍ നേടി.

  1. ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍

ഇതുവരെ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍നേടിയെന്ന റെക്കോര്‍ഡ് ക്രിസ്റ്റിയാനോയ്ക്കാണ്. ഇക്കാര്യത്തില്‍ ഇറാന്റെ അലി ദേയിയുടെ 109 ഗോളുകള്‍ എന്ന റെക്കോര്‍ഡ് യൂറോ കപ്പില്‍ ക്രിസ്റ്റ്യാനോ എത്തിപ്പിച്ചു. അടുത്തുതന്നെ ഈ റെക്കോര്‍ഡും മറികടക്കാന്‍ ക്രിസ്റ്റിയാനോയ്ക്ക് സാധിക്കും. എന്നാല്‍ മെസ്സി ഇതുവരെ 76 ഗോളുകളാണ് അര്‍ജന്റീനയ്ക്കുവേണ്ടി നേടിയത്.