മദ്യവിൽപ്പന ശാലകളിലെ തിരക്ക് കുറയ്ക്കാൻ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍

single-img
10 July 2021

സംസ്ഥാനത്തെ മദ്യവില്‍പന ശാലകളിലെ തിരക്ക് കുറയ്ക്കാന്‍ പദ്ധതിയുമായി സര്‍ക്കാര്‍. ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തില്‍ മുൻകൂട്ടി മദ്യത്തിന്റെ പണമടച്ച് ബെവ്കോ കൗണ്ടറിലെത്തി മദ്യം വാങ്ങുന്നതിനുള്ള സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

നിലവിലെ സാഹചര്യത്തില്‍ മദ്യവിൽപ്പന ശാലകൾക്ക് മുന്നിലെ വലിയ ക്യൂ വലിയ പ്രശ്നമായി മാറി. അതിന് മാറ്റം വരാന്‍ പ്രത്യേക കൗണ്ടർ ഏർപ്പെടുത്തുന്നുണ്ട്. ആളുകളുടെ തിരക്കുള്ള സ്ഥലങ്ങളിൽ കൗണ്ടറുകളുടെ എണ്ണം കൂട്ടും. ഇതിന് പുറമേ ആവശ്യമായ മറ്റ് ശാസ്ത്രീയ മാർഗങ്ങളും ആലോചിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങളിലും മദ്യവിൽപ്പന ശാലകൾക്ക് മുന്നിലെ തിരക്ക് വർദ്ധിക്കുന്നതിനെ ചൊല്ലി വ്യാപക പരാതികൾ ഉയർന്നതിനു പിന്നാലെയാണ് സർക്കാർ നടപടികളുമായി രംഗത്തെത്തിയിരിക്കുന്നത്.