സഹകരണം പൂർണമായും സംസ്ഥാന വിഷയം; രാജ്യത്താകെ അതിനൊരു മന്ത്രാലയം എന്ന ആവശ്യമില്ല: മുഖ്യമന്ത്രി

single-img
10 July 2021

മന്ത്രിസഭാ പുനസംഘടനയില്‍ കേന്ദ്രസർക്കാർ സഹകരണ മന്ത്രാലയം രൂപീകരിക്കുന്നത് ആശങ്കകൾക്ക് വഴിവെക്കുമെന്ന അഭിപ്രായവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സഹകരണ മേഖല എന്നത് പൂർണമായും സംസ്ഥാനത്തിന്റെ വിഷയമാണെന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചത്.

മുഖ്യമന്ത്രിയുടെ വാക്കുകള്‍: ‘കേന്ദ്രസര്‍ക്കാര്‍ സഹകരണ മന്ത്രാലയം രൂപീകരിക്കുന്നത് വിവിധ സംസ്ഥാനങ്ങളിൽ സ്വാഭാവികമായും ആശങ്കയുണ്ടാക്കും. സഹകരണം പൂർണമായും സംസ്ഥാന വിഷയമാണ്. നേരിയ തോതിൽ മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റി നിലവിലുണ്ട്.

രാജ്യമാകെ അതിനൊരു മന്ത്രാലയം എന്ന ആവശ്യം അതിനില്ല. ഇപ്പോഴത്തെ നിലപാട് ഒട്ടേറെ ആശങ്കയുണ്ടാക്കി. ആവശ്യമായ നടപടി സർക്കാരിന്റെ നിലപാട് നോക്കി സ്വീകരിക്കും’