ചർച്ച തുടരാം, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ല: കേന്ദ്ര കൃഷിമന്ത്രി

single-img
8 July 2021

കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും എന്നാല്‍ സമരം ചെയ്യുന്ന കര്‍ഷകരുമായി ചര്‍ച്ച തുടരാന്‍ തയ്യാറെന്നും കേന്ദ്രമന്ത്രി നരേന്ദ്രസിംഗ് തോമര്‍. കേദ്രം എപിഎംസികൾ വഴി രാജ്യത്തെ ഒരു ലക്ഷം കോടി രൂപ കർഷകർക്ക് നൽകുമെന്നും മാധ്യമങ്ങളെ മന്ത്രി അറിയിച്ചു.

നാളികേര ബോർഡ്അധ്യക്ഷസ്ഥാനത്ത് കർഷക സമൂഹത്തിൽ നിന്നുള്ളയാളെ നിയമിക്കുമെന്നും കൊവിഡ് പ്രതിരോധ നടപടികൾക്കായി 23000 കോടി രൂപ അനുവദിക്കുമെന്നും നരേന്ദ്രസിംഗ് തോമര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, രാജ്യത്തെ കൊവിഡ് മൂന്നാം തരംഗത്തെ കുറിച്ചുള്ള മുന്നറിയിപ്പ് , സാമ്പത്തിക പ്രതിസന്ധി, കര്‍ഷക സമരത്തിലെ നിലപാട് എന്നിവയാണ് രണ്ടാം മോദി സര്‍ക്കാരിന്‍റെ പുനസംഘടനയ്ക്ക് ശേഷമുള്ള ഇന്നത്തെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയായത്.