നീല സാരിയും ചോക്കറും അണിഞ്ഞ് സ്റ്റൈലിഷ് ലുക്കിൽ നവ്യ നായർ

single-img
4 July 2021

മലയാളികളുടെ പ്രിയ നടിയായ നവ്യാ നായര്‍ സിനിമയ്‍ക്ക് പുറത്തെ വിശേഷങ്ങളും ഇടയ്ക്ക് ആരാധകരോട് പങ്കുവയ്‍ക്കാറുണ്ട്. സോഷ്യല്‍ മീഡിയകളില്‍ നവ്യാ നായരുടെ പുതിയ ഫോട്ടോകള്‍ പലപ്പോഴും തരംഗമാകാറുണ്ട്. ഇപ്പോഴും പതിവ് പോലെ നവ്യാ നായരുടെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

നീല നിറത്തിലുള്ള സാരിയും ചോക്കറും അണിഞ്ഞ് വളരെ സ്റ്റൈലിഷ് ലുക്കിലുളള പുത്തന്‍ ചിത്രങ്ങളാണ് താരം പങ്കുവെച്ചിട്ടുള്ളത്. ധാരാളം ആളുകളാണ് ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്. വിവാഹശേഷം മലയാളത്തിലെ ദീര്‍ഘമായ ഇടവേളയ്ക്കുശേഷം വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മടങ്ങിയെത്താന്‍ ഒരുങ്ങുകയാണ് നവ്യ നായര്‍.

https://www.instagram.com/p/CQ29VgPrf_S/