കൊച്ചിയിലെ ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് ഓഫീസ് അടച്ച് പൂട്ടാൻ ഉത്തരവ്

single-img
2 July 2021

കേരളത്തിലെ കൊച്ചിയിൽ പ്രവർത്തിക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ വിദ്യാഭ്യാസ വകുപ്പ് ഓഫീസ് അടച്ച് പൂട്ടാൻ നിർദ്ദേശം നൽകി ഉത്തരവിറങ്ങി.ഓഫീസിലെ ജീവനക്കാരോ ഉടൻതന്നെട് കവരത്തിയിലേക്ക് തിരിച്ചു വരാൻ നിർദേശിക്കുന്ന ഉത്തരവിൽ ഒരാഴ്ചക്കുള്ളിൽ കവരത്തിയിൽ റിപ്പോർട്ട് ചെയ്യാനാണ് ആവശ്യപ്പെടുന്നത്.

മാത്രമല്ല, ഇതോടൊപ്പം ഓഫീസിലെ എല്ലാ ഉപകരണങ്ങളും കവരത്തിയിലേക്ക് മാറ്റണം. കേരളത്തിലെ ഓഫീസിലെ ജീവനക്കാരുടെ എണ്ണം കുറക്കണമെന്ന് അഡ്മിനിസ്ട്രേറ്റർ നേരത്തെ നിർദ്ദേശം നൽകിയതിന്റെ ഇതിന്റെ തുടർച്ചയാണ് പുതിയ ഉത്തരവ്.

ഈ ഓഫീസ് പ്രവർത്തിച്ചിരുന്നത് ലക്ഷദ്വീപിൽ നിന്ന് കേരളത്തിലേക്ക് പഠിക്കാൻ വരുന്ന വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടിയായിരുന്നു .പുതിയ ഉത്തരവ് നടപ്പാകുന്നതോടെ കേരളത്തിൽ പഠനം നടത്തുന്ന ദ്വീപ് വിദ്യാർത്ഥികളുടെ കാര്യങ്ങൾ സങ്കീർണ്ണമാകും. നിലവിൽ അക്കൗണ്ടന്റ്, സ്റ്റനോഗ്രാഫർ, യു ഡി ക്‌ളാർക്ക്, എൽ ഡി ക്‌ളാർക്ക്, ഓഫീസ് ജീവനക്കാരൻ എന്നിങ്ങനെ അഞ്ചു പേരാണ് കൊച്ചിയിലെ ഓഫിസിൽ ഉള്ളത്.