ഇന്ത്യ ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള വിമാന യാത്രാ വിലക്ക് നീട്ടി യുഎഇ

single-img
29 June 2021

ഏപ്രില്‍ 25 മുതൽ ആരംഭിച്ച വിമാന യാത്രാ വിലക്ക് ജുലൈ 21 വരെ നീട്ടി യുഎഇ. ഇന്ത്യയ്ക്ക് പുറമെ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്ക് എന്ന് ഇത്തിഹാദ് എയര്‍വേസിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു

അടുത്ത മാസം 21 വരെ വിമാനങ്ങള്‍ ഉണ്ടാവില്ലെന്ന് ഒരു യാത്രക്കാരിയുടെ ചോദ്യത്തിന് മറുപടിയായി ഇത്തിഹാദ് എയര്‍വേസ് ട്വീറ്റ് ചെയ്യുകയായിരുന്നു. നേരത്തേ, ജൂണ്‍ 23ന് യാത്രാവിലക്ക് പിന്‍വലിച്ചതായി യു.എ.ഇ പ്രഖ്യാപിച്ചതോടെ തിരിച്ചുപോവാമെന്ന പ്രതീക്ഷയിലായിരുന്നു നിരവധി പ്രവാസികൾ.