അമേരിക്കയില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഭരണം തിരിച്ചു പിടിക്കും: ഡൊണാള്‍ഡ് ട്രംപ്

single-img
27 June 2021

ഈ വര്‍ഷം നടന്ന പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് ശേഷം ആദ്യമായി പൊതുവേദിയിലെത്തി റാലിയില്‍ പങ്കെടുത്ത് ഡൊണാള്‍ഡ് ട്രംപ്. രാജ്യത്തെ അടുത്ത തെരഞ്ഞെടുപ്പില്‍ തങ്ങള്‍ അമേരിക്കയുടെ ഭരണം തിരിച്ചു പിടിക്കുമെന്നും ഒഹിയോയില്‍ വെച്ച് നടന്ന റാലിയില്‍ ജനങ്ങളോട് ട്രംപ് പറഞ്ഞു.

മാത്രമല്ല, അവസാന പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ തന്നെ പരാജയപ്പെടുത്തിയത് ചതിയിലൂടെയാണെന്ന് ട്രംപ് റാലിയില്‍ പറഞ്ഞു. സ്ഥാനം ഒഴിഞ്ഞശേഷം വൈറ്റ് ഹൗസ് വിട്ട ട്രംപ് ആദ്യമായി പങ്കെടുക്കുന്ന പൊതുപരിപാടിയായിരുന്നു ഇത്. ‘നേരത്തേ രണ്ട് തവണ വിജയിച്ചിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും നമ്മള്‍ മൂന്നാം തവണയും വിജയം കൈവരിക്കും,’ ട്രംപ് പറഞ്ഞു. 2016ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റണോട് വിജയിച്ച ട്രംപ് 2020ല്‍ ബൈഡനോട് പരാജയപ്പെടുകയായിരുന്നു.