കരിപ്പൂർ സ്വർണ്ണക്കടത്തിന് അർജ്ജുൻ ആയങ്കി ഉപയോഗിച്ച കാറ് കണ്ടെത്തി

single-img
27 June 2021

കരിപ്പൂർ സ്വർണ്ണക്കടത്തിന് സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘാംഗമായ അർജ്ജുൻ ആയങ്കി ഉപയോഗിച്ച കാറ് പരിയാരം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പറമ്പില്‍ നിന്നും കണ്ടെത്തി. ചുവന്ന സ്വിഫ്റ്റ് കാറിന്റെ നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റിയ നിലയിലായിരുന്നു. നിലവില്‍ വാഹനം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് അഴീക്കൽ ഉരു നിർമാണ ശാലക്ക് സമീപം ഒളിപ്പിച്ച നിലയിൽ കാർ കണ്ടെത്തിയിരുന്നുവെങ്കിലും പൊലീസും കസ്റ്റംസ് സംഘവും സ്ഥലത്ത് എത്തുന്നതിന് മുമ്പ് കാർ അവിടെ നിന്നും മാറ്റുകയായിരുന്നു. അർജുന്റെ സുഹൃത്തുക്കള്‍ തന്നെയാണ് അഴീക്കോട് നിന്നും കാറ് കടത്തിക്കൊണ്ട് പോയത്.

രാമനാട്ടുകരയില്‍ നടന്ന അപകട സമയത്ത് ഈ കാർ കരിപ്പൂരിൽ ഉണ്ടായിരുന്നതായി തെളിഞ്ഞിരുന്നു. അതോടുകൂടിയാണ് അന്വേഷണം അർജുൻ ആയങ്കിയിലേക്കും തിരിഞ്ഞത്.