കർക്കിടക തെയ്യങ്ങൾ കെട്ടിയാടാം; ആരോഗ്യവിഭാഗം പ്രോട്ടോക്കോൾ തയ്യാറാക്കും

single-img
25 June 2021

കർക്കിടക മാസത്തിലെ ആചാരാനുഷ്ടാനങ്ങളുടെ ഭാഗമായുള്ള കർക്കിടക തെയ്യങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കെട്ടിയാടാൻ അനുമതി. കാസര്‍കോട് ജില്ലാ കൊറോണ കോർ കമ്മിറ്റി യോഗത്തിന്റെതാണ് തീരുമാനം. ഇതിനുള്ള പ്രോട്ടോക്കോൾ തയ്യാറാക്കാൻ ആരോഗ്യവിഭാഗത്തെ ചുമതലപ്പെടുത്തി.

തെയ്യത്തിന്റെ കൂടെയുള്ളവർക്കും വീടുകളിലും സാമൂഹിക അകലം, മാസ്‌ക്, സാനിറ്റൈസർ എന്നിവ നിർബന്ധമാണ്. സർക്കാർ നിയന്ത്രണങ്ങൾക്കനുസരിച്ചായിരിക്കണം തെയ്യങ്ങൾ കെട്ടിയാടേണ്ടത്. ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദേശങ്ങൾ കർശനമായി പാലിക്കാൻ തെയ്യം കലാകാരൻമാർ തയ്യാറാകണം. ജില്ലയിലെ അനുഷ്ഠാനം എന്ന നിലയിലും തെയ്യം കലാകാരൻമാരുടെ ഉപജീവനം പ്രതിസന്ധിയിലുമായ സാഹചര്യത്തിലാണ് തീരുമാനം.