ജോസഫൈന്റെ രാജി; എ എ റഹീമിനെ വിമര്‍ശിച്ച് എ ഐ എസ്എഫ്

single-img
25 June 2021

പരസ്യമായി മാപ്പ് പറഞ്ഞതിനാല്‍ സംസ്ഥാനവനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ രാജിവെയ്‌ക്കേണ്ടതില്ലെന്ന് പറഞ്ഞ ഡി വൈ എഫ്ഐ . സംസ്ഥാന സെക്രട്ടറി എ എ റഹീമിനെ പരോക്ഷമായി വിമര്‍ശിച്ച് സിപിഐ വിദ്യാര്‍ത്ഥിസംഘടനയായ എ ഐ എസ്എ ഫ് സംസ്ഥാന കമ്മറ്റി.

‘ എ ഐ എസ്എ ഫ് എടുത്തത് ശരിയുടെ നിലപാട്, എം സി ജോസഫൈന്‍ രാജിവെച്ചു’ എന്ന പോസ്റ്ററുമായി പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലാണ് സംഘടനയുടെ വിമര്‍ശനം. ഭരണത്തില്‍ ഇരിക്കുന്നു എന്ന് പറഞ്ഞ് തെറ്റുകള്‍ക്ക് നേരെ മൗനം പാലിക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നും ഇത്തരത്തില്‍ ശരിയായ അഭിപ്രായം തുറന്ന് പറയുന്നവരെ എതിര്‍ക്കുന്നത് ഇടതുപക്ഷ രാഷ്ട്രീയത്തിന് ചേര്‍ന്നതല്ലെന്നും എ ഐ എസ്എ ഫ് സംസ്ഥാന കമ്മറ്റി ഫേസ്ബുക്ക് പോസ്റ്റില്‍ ഓര്‍മ്മപ്പെടുത്തി.

നേരത്തെ ജോസഫൈന്‍ ക്ഷമാപണം നടത്തിയതോടെ വിഷയം അവസാനിച്ചുവെന്ന് ഡി.വൈ.എഫ്ഐ സംസ്ഥാന സെക്രട്ടറി എ എ. റഹീം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സമൂഹം സ്ത്രീധനം എന്ന പ്രശ്നമാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതെന്നും എം സി ജോസഫൈന്‍ രാജിവയ്ക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.