കുറ്റപ്പെടുത്തിയത് മുസ്ലീം ലീ​ഗ് നേതൃത്വത്തെയല്ല; യൂത്ത് ലീഗ് നടത്തിയത് സ്വയം വിമർശനം: പികെ ഫിറോസ്

single-img
24 June 2021

തെരഞ്ഞെടുപ്പ് പരാജയത്തില്‍ മുസ്ലിം ലീഗ് നേതൃത്ത്വത്തിനെതിരെ യൂത്ത് ലീഗ് വിമർശനം ഉന്നയിച്ചുവെന്നത് ഭാവന മാത്രമെന്ന് യുത്ത് ലീ​ഗ് നേതാവ് പി കെ ഫിറോസ്. തങ്ങള്‍ ഒരു നേതാവിനേയും കുറ്റപ്പെടുത്തിയിട്ടില്ല. സ്വയം വിമർശനമാണ് യൂത്ത് ലീഗ് പ്രധാനമായും നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ പരാജയപ്പെടാന്‍ ധാരാളം കാരണമുണ്ടെന്നും അത് പരിശോധിക്കുമെന്നും അതിനായി കർമ്മ പദ്ധതി തയ്യാറാക്കിയതായും ഫിറോസ്അറിയിക്കുകയും ചെയ്തു. സമൂഹത്തിലേക്ക്പാർട്ടിയുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ മുതല്‍ ഇടതു മുന്നണിയുടെ വീഴ്ച പുറത്തുകൊണ്ടു വരുന്നതിൽ വരെ എല്ലാം വീഴ്ചയുണ്ടായി.

പലരീതിയില്‍ പരാജയ കാരണത്തില്‍ വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട് .അവയില്‍ കൂടുതലും സ്വയം വിമർശനമാണ്. മറ്റുള്ളവരുടെ മേൽ പഴി ചാരുന്നതിൽ അർത്ഥമില്ല. നേതൃമാറ്റമല്ല, സമഗ്രമായ നിർദ്ദേശമാണ് പാർട്ടി മുന്നോട്ട് വെക്കുന്നത്. യുഡിഎഫിലും പോരായ്മയുണ്ട്. ഓരോ കക്ഷികളും അവരുടെ പോരായ്മ പരിഹരിച്ച് മുന്നോട്ട് പോകാൻ തയാറാവണമെന്നും ഫിറോസ് പറയുന്നു.

നിലവില്‍ വിവാദമായി നില്‍ക്കുന്ന ബിജെപിയുടെ കുഴൽപ്പണ ഇടപാടിൽ രാജ്യദ്രോഹ കുറ്റം ചുമത്തണമെന്ന് പി കെ ഫിറോസ് ആവശ്യപ്പെട്ടു. അന്വേഷണ ഭാഗമായി കെ സുരേന്ദ്രനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യണം. സർക്കാർ സുരേന്ദ്രനോട് മൃദു സമീപനമാണ് കാണിക്കുന്നതെന്നും സുരേന്ദ്രനെതിരെ യുഎപിഎ ചുമത്തണമെന്നും ഫിറോസ് പറഞ്ഞു.