മത്സ്യബന്ധന ബോട്ടുകളില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍; ഉത്തരവ് റദ്ദാക്കി ലക്ഷദ്വീപ് ഭരണകൂടം

single-img
9 June 2021

ദ്വീപ് നിവാസികൾ കടലിൽ പോകുമ്പോൾ മത്സ്യബന്ധന ബോട്ടുകളില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ വേണമെന്ന ഉത്തരവ് ലക്ഷദ്വീപ് ഭരണകൂടം റദ്ദാക്കി. വൻതോതിൽ ഉയർന്ന ജനകീയ പ്രതിഷേധത്തെ തുടര്‍ന്നാണ് ഉത്തരവ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഇതോടൊപ്പം തന്നെ കപ്പലുകള്‍ നങ്കൂരമിടുന്നിടത്തും ഹെലിപാഡുകളിലും ഇന്റലിജന്‍സ് ഓഫിസര്‍മാര്‍ വേണം എന്ന ഉത്തരവും റദ്ദാക്കിയിട്ടുണ്ട്.

നേരത്തെ കേരളത്തിലെ കൊച്ചിയിലും ബേപ്പൂരിലുമടക്കം പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ പുറപ്പെടുവിച്ച ജനദ്രോഹ നടപടികള്‍ക്കെതിരെ ദ്വീപ്‌നിവാസികള്‍ വന്‍ പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് തീരുമാനം റദ്ദാക്കാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ ആഴ്ചയിൽ അഡ്മിനിസ്‌ട്രേറ്ററുടെ അഡൈ്വസറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ലക്ഷദ്വീപിലെത്തുന്നവരെയും മത്സ്യബന്ധനത്തൊഴിലാളികളെയും നിരീക്ഷിക്കാന്‍ തീരുമാനിച്ചത്. മാത്രമല്ല, ദ്വീപിലെ ഷിപ്പിയാര്‍ഡുകളില്‍ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനും തീരുമാനിച്ചിരുന്നു.