രാജ്യത്ത് വാക്‌സിന്‍ ക്ഷാമം; കേന്ദ്രം പോരാടുന്നത് ട്വിറ്ററിന്റെ ബ്ലൂ ടിക്കിന് വേണ്ടി: രാഹുല്‍ ഗാന്ധി

single-img
6 June 2021

രാജ്യം ഇപ്പോൾ അഭിമുഖീകരിക്കുന്ന കോവിഡ് വാക്‌സിന്‍ ക്ഷാമത്തിനിടയിലും കേന്ദ്ര സര്‍ക്കാര്‍ പോരാടുന്നത് ട്വിറ്ററിന്റെ ബ്ലു ടിക്കിന് വേണ്ടിയെന്ന പരിഹാസവുമായി കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. നരേന്ദ്രമോദി സര്‍ക്കാര്‍ സോഷ്യൽ മീഡിയയുടെ ബ്ലു ടിക്കിനായുള്ള പോരാട്ടത്തിലായതിനാല്‍ വാക്‌സിന്‍ ആവശ്യമുള്ളവര്‍ സ്വയം പര്യാപ്തരാവേണ്ടി വരുമെന്ന് രാഹുല്‍ ട്വിറ്ററില്‍ എഴുതി.

ഉപരാഷ്ട്രപതിയായ വെങ്കയ്യ നായിഡുവിന്റെയും ആര്‍ എസ്എ സ് മേധാവി മോഹന്‍ ഭാഗവതിന്റെയും ട്വിറ്റര്‍ ഹാന്‍ഡിലിലെ ബ്ലു ടിക്ക് കഴിഞ്ഞ ദിവസം കമ്പനി നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ സംഘപരിവാര്‍ അനുകൂലികള്‍ ട്വിറ്ററിനെതിരെ വലിയ പ്രതിഷേധം ഉയർത്തുകയും ചെയ്തു. അതിനെ തുടർന്ന് ബ്ലൂടിക്ക് പുനഃസ്ഥാപിച്ചു.