ഇന്ത്യയിലെ മുഴുവൻ ജനങ്ങളെ പറ്റിച്ചവനെ പറ്റിച്ചവൻ ഒരു മലയാളി; കെ സുരേന്ദ്രനെ ട്രോളി സന്ദീപാനന്ദ ​ഗിരി

single-img
2 June 2021

സംസ്ഥാനത്ത് ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിയില്‍ മടങ്ങിയെത്തുന്നതിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ സി കെ ജാനുവിന് പത്തുലക്ഷം രൂപ കെെമാറിയെന്ന ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ പരിഹാസവുമായി സ്വാമി സന്ദീപാനന്ദ ഗിരി. തന്റെ ഫേസ്ബുക്കില്‍ അദ്ദേഹം ” മലയാളി എന്നും ഒന്നാമൻ തന്നെ! ഒന്നാലോചിച്ചുനോക്കിയേ, ഇന്ത്യയിലെ മുഴുവൻ ജനങ്ങളെ പറ്റിച്ചവനെ പറ്റിച്ചവൻ ഒരു മലയാളി” എന്ന് എഴുതുകയായിരുന്നു.

ആരുടേയും പേരെടുത്തുപറയാതെയായിരുന്നു ഈ കുറിപ്പെങ്കിലും വായിക്കുന്ന ആര്‍ക്കും അത് കെ സുരേന്ദ്രനെതിരെയുള്ള പരിഹാസമാണെന്ന് അനായാസം മനസിലാകുമായിരുന്നു. നേരത്തെ സികെ ജാനുവിന്‍റെ രാഷ്‌‌ട്രീയ പാർട്ടിയുടെ ട്രഷററായ പ്രസീതയുമായി സുരേന്ദ്രന്‍ നടത്തിയതെന്ന പേരിൽ പ്രചരിക്കുന്ന ഫോണ്‍ സംഭാഷണം സന്ദീപാനന്ദ ​ഗിരി ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. പിന്നാലെയാണ് പരിഹാസവുമായി അദ്ദേഹം രംഗത്തെത്തിയത്.

ജാനു തിരികെ എന്‍ ഡി എയില്‍ തിരികെ എത്താന്‍ പത്തു ലക്ഷം രൂപ ആവശ്യപ്പെട്ടതായാണ് പ്രസീത സുരേന്ദ്രനോട് ഫോണില്‍ പറയുന്നത്.എന്നാല്‍ പിന്നീട് താന്‍ പണം കൈപ്പറ്റിയെന്ന ആരോപണം ജാനു നിഷേധിച്ചു. ഇപ്പോള്‍ പുറത്തുവന്ന ശബ്‌ദരേഖയെ കുറിച്ച് അറിയില്ലെന്നും പാര്‍ട്ടിയുടെ കാര്യങ്ങള്‍ പറയാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അവർ പ്രതികരിക്കുകയും ചെയ്തിരുന്നു.

https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fswamisandeepanandagiri%2Fposts%2F5937956652896119&show_text=true&width=500