ന്യൂനപക്ഷ ക്ഷേമ പദ്ധതി വിതരണം; സംസ്ഥാനത്തെ 80:20 അനുപാതം റദ്ദാക്കി ഹൈക്കോടതി

single-img
28 May 2021

കേരളത്തില്‍ ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിതരണത്തില്‍ ഉണ്ടായിരുന്ന 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കി. പകരം നിലവിലുള്ള ജനസംഖ്യാ അനുസരിച്ച് ഈ അനുപാതം പുനർ നിശ്ചയിക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി 80 ശതമാനം മുസ്ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന അനുപാതത്തിലായിരുന്നു ഇതുവരെ ക്ഷേമ പദ്ധതികൾ നടപ്പാക്കിയിരുന്നത്.ചീഫ് ജസ്റ്റിസ് എസ് മണികുമാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി.

ഇപ്പോഴുള്ളഅനുപാതം 2015 ലാണ് നിലവിൽ വന്നത്. ഹൈക്കോടതിയിൽ നല്‍കിയിരുന്ന പൊതുതാത്പര്യ ഹർജിയിലാണ് ഇന്ന് ഉത്തരവിട്ടിരിക്കുന്നത്. നേരത്തെ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് അനുപാതം നിലവിൽ വന്നത്.

വിവിധ തരത്തിലുള്ള ക്ഷേമപദ്ധതികൾ സംസ്ഥാനത്തില്‍ നടപ്പിലാക്കുമ്പോൾ അത് ന്യൂനപക്ഷ വിഭാഗങ്ങൾക്ക് തുല്യമായ രീതിയിൽ നടപ്പിലാക്കണം. അതിനായി ഏറ്റവും പുതിയ ജനസംഖ്യാ കണക്കനുസരിച്ച് വേണം പുതിയ അനുപാതം ഉണ്ടാക്കാൻ. പുതിയ ഉത്തരവ് നിലവിൽ വരികയാണെങ്കിൽ 60:40 എന്ന അനുപാതത്തിലേക്ക് വരും. പക്ഷെ അപ്പോഴും ക്രൈസ്തവ വിഭാഗത്തിലെ പിന്നോക്ക വിഭാഗക്കാരെ മാത്രമാണ് പരിഗണിക്കുന്നതെങ്കിൽ ഏറെക്കുറെ ഇപ്പോഴത്തെ അനുപാതത്തിൽ തന്നെ എത്തിനിൽക്കും.