നമുക്ക് ആവശ്യം വാക്സിന്‍; സർട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ പടം ഉള്ളതോ ഇല്ലാത്തതോ പ്രശ്നമല്ല: മുഖ്യമന്ത്രി

single-img
21 May 2021

നമുക്ക് ഇപ്പോള്‍ വേണ്ടത് വാക്സിനാണെന്നും കൊവിഡ് സർട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ പടം ഉള്ളതോ ഇല്ലാത്തതോ പ്രശ്നമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം ഇപ്പോള്‍ അടിയന്തിരമായി വാക്സിന്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

സ്വകാര്യമേഖലയില്‍ നിന്ന് പണം നല്‍കി വാങ്ങുന്നതും വിദേശത്ത് നിന്നുള്ള ഇറക്കുമതിയുമാണ് ഇതിനായുള്ള മാര്‍ഗം. എന്നാല്‍ ഇവ എത്രത്തോളം ഫലപ്രദമാകുമെന്ന് അറിയില്ലെങ്കിലും ഇറക്കുമതിക്കടക്കമുള്ള നടപടികള്‍ സംസ്ഥാനം സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വാക്സിന്‍ തീര്‍ന്ന അവസ്ഥയാണുള്ളത്.ഇത് കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. കൊവിഡ് സർട്ടിഫിക്കേറ്റിലെ പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.