ഔദ്യോഗിക വസതിയില്‍ വെര്‍ച്വലായി സത്യപ്രതിജ്ഞാ ചടങ്ങ് കണ്ട് രമേശ് ചെന്നിത്തല

single-img
20 May 2021

സംസ്ഥാന തലസ്ഥാനത്ത് ഇന്ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രണ്ടാം ഇടതുമുന്നണി സര്‍ക്കാര്‍ നടത്തിയ സത്യപ്രതിജ്ഞാ ചടങ്ങ് വെര്‍ച്വല്‍ ആയി കണ്ട് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല. തിരുവനന്തപുരത്തെ കണ്ടോണ്‍മെന്റ് ഹൗസിലെ ഓഫീസ് മുറിയിലിരുന്നാണ് ചെന്നിത്തല മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് കണ്ടത്. കൊവിഡ് വൈറസ് വ്യാപന പശ്ചാത്തലത്തില്‍ സ്റ്റേഡിയത്തിലേക്ക് യു.ഡി.എഫ് പ്രതിനിധികള്‍ വരില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.

എന്നാല്‍ തങ്ങള്‍ ഒരിക്കലും സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കില്ലെന്നും വെര്‍ച്വലായി വീട്ടിലിരുന്ന് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്നുമാണ് പ്രതിപക്ഷ നേതാവ് അറിയിച്ചത്. നിലവില്‍ പുതിയ നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആരാകുമെന്ന് കാര്യത്തില്‍ ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്.ചെന്നിത്തലയെ മാറ്റി നിര്‍ത്തിയാല്‍ വി ഡി സതീശന് മുന്‍തൂക്കമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.