ഭാരത് ബയോടെക് കൊവാക്സിൻ നേരിട്ട് നൽകുന്ന സംസ്ഥാനങ്ങളുടെ ആദ്യ പട്ടികയിൽ കേരളമില്ല

single-img
9 May 2021

ഭാരത് ബയോടെക് വിതരണം ചെയ്യുന്ന കൊവിഡിനുള്ള പ്രതിരോധ വാക്സിനായ കൊവാക്സിൻ നേരിട്ട് നൽകുന്ന സംസ്ഥാനങ്ങളുടെ ആദ്യ പട്ടികയിൽ കേരളത്തിന്‌ ഇടമില്ല. ഈ മാസം ആദ്യം മുതൽ നേരിട്ട് വാക്സീൻ നൽകിവരുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ ദക്ഷിണേന്ത്യയിൽ നിന്ന് ആന്ധ്രയും , തെലങ്കാനയും തമിഴ്‌നാടുമാണുള്ളത്.

ആദ്യഘട്ടത്തില്‍ ഈ സംസ്ഥാനങ്ങള്‍ക്ക് പുറമേ മഹാരാഷ്ട്രയും, ഡൽഹിയും ഗുജറാത്തുമടക്കം ആകെ 14 സംസ്ഥാനങ്ങൾക്കാണ് ഭാരത് ബയോടെക് നേരിട്ട് വാക്സിൻ നൽകുക. പ്രസ്തുത സംസ്ഥാനങ്ങളുടെ പട്ടിക ഇന്ന് കമ്പനി പ്രഖ്യാപിച്ചു. വക്സിന്റെ വിതരണത്തില്‍ തങ്ങള്‍ മറ്റു സംസ്ഥാനങ്ങളുടെ ആവശ്യം ലഭ്യതയനുസരിച്ചു പരിഗണിക്കുമെന്നും ഭാരത് ബയോടെക് അറിയിപ്പില്‍ പറയുന്നു.