എന്നെകൊണ്ട് ഇത് നടക്കില്ല; ഫോട്ടോഷൂട്ടിനിടയിലെ അബദ്ധങ്ങൾ പങ്കുവെച്ച് എസ്തർ

single-img
9 May 2021

തനിക്ക് ഫോട്ടോഷൂട്ടിനിടയിൽ പറ്റിയ അബദ്ധം വീഡിയോ രൂപത്തിൽ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം എസ്തർ അനില്‍.സോഷ്യല്‍ മീഡിയയായ ഇൻസ്റ്റഗ്രാമില്‍ സാരി ഉടുത്തു കൊണ്ടുള്ള ഫോട്ടോഷൂട്ടിനിടയിലുള്ള ബുദ്ധിമുട്ടുകളും മറ്റു ചെറിയ അബദ്ധങ്ങളുമാണ് ഉള്ളടക്കം.

‘എന്റെ നിലവിലെ ഏറ്റവും അവസാനത്തെ ഫോട്ടോഷൂട്ടിൽ നിന്ന്. ഇത് അവസാനിച്ചപ്പോഴേക്കും ഞാൻ തീർത്തും അവശയായി തീർന്നിരുന്നു. ഷൂസ് ഒക്കെയിട്ട് ചില്‍ ചെയ്യുന്ന ഞാന്‍, സാരിയുടുത്ത് മറിഞ്ഞ് വീഴാന്‍ പോകുന്ന ഞാന്‍, അതും രണ്ട് തവണ. പിന്നെ ലഹങ്കയിലും ഇതാ വീഴാന്‍ പോകുന്നു.

ഇതിൽ നിന്ന് എന്ത് മനസ്സിലായി? എന്നെകൊണ്ട് ഇത് നടക്കില്ല’, എന്ന രസകരമായ കുറിപ്പോടെയാണ് എസ്തർ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

https://www.instagram.com/p/COkEGEDpuuA/