ഉത്തരാഖണ്ഡില്‍ കൊവിഡ് മരണങ്ങളില്‍ പകുതിയും നടന്നത് കുംഭമേളയ്ക്ക് പിന്നാലെ; കണക്കുകള്‍ പുറത്ത്

single-img
8 May 2021

ഉത്തരാഖണ്ഡില്‍ സംഭവിച്ച കൊവിഡ് മരണങ്ങളില്‍ പകുതിയും നടന്നത് കുംഭമേളയ്ക്ക് ശേഷമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. കുംഭമേള തീര്‍ന്ന ശേഷം ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഉത്തരാഖണ്ഡില്‍ 1.3 ലക്ഷം പുതിയ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നാണ് ഈ കണക്കുകള്‍ പറയുന്നത്. ഇതേവരെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 3430 ആണ്.

ഇവയില്‍ ഏപ്രില്‍ ഒന്നിനും മെയ് ഏഴിനും ഇടയില്‍ മാത്രം 1,713 കൊവിഡ് 19 മരണങ്ങളാണ് രേഖപ്പെടുത്തിയത്.രാജ്യമാകെ കൊവിഡ് രണ്ടാം തരംഗം തീവ്രമായി വ്യാപിക്കുന്നതിനിടെ നടത്തിയ കുംഭമേളയ്‌ക്കെതിരെ വിമര്‍ശനവുമായി നിരവധിപേര്‍വന്നിരുന്നു. പിന്നാലെ തന്നെ കുംഭമേളയില്‍ പങ്കെടുത്ത രണ്ടായിരത്തിലധികം വരുന്ന സന്യാസിമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയിലുള്ള 13 സന്യാസി വിഭാഗങ്ങളാണ് പരിപാടിയില്‍ പങ്കെടുത്തത്.