പ്രചരിക്കുന്നത് വ്യാജ വാർത്ത; ഛോട്ടാ രാജന്‍ മരിച്ചിട്ടില്ലെന്ന് എയിംസ് അധികൃതര്‍

single-img
7 May 2021

മുംബൈ അധോലോകത്തിലെ കുപ്രസിദ്ധ നേതാവായിരുന്നഛോട്ടാ രാജൻ കോവിഡ് ബാധിച്ച് മരിച്ചെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി എയിംസ് അധികൃതര്‍ രംഗത്ത്. ആശുപത്രിയില്‍ ഇപ്പോഴും ഛോട്ടാ രാജൻ ചികിത്സയിൽ തന്നെ ഉണ്ടെന്ന് എയിംസ് അധികൃതർ അറിയിച്ചു.

കോവിഡ് ബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഛോട്ടാ രാജൻ മരിച്ചെന്നായിരുന്നു നേരത്തെ പുറത്തുവന്ന വാർത്ത. ബിഹാറിലെ തിഹാർ ജയിലിലെ ഏകാന്ത തടവിൽ കഴിഞ്ഞിരുന്ന രാജനെ രോഗം കൂടിയതിനെ തുടര്‍ന്ന് ഏപ്രില്‍ 26നായിരുന്നു എയിംസിലേക്ക് മാറ്റിയത്. ഇവിടെ ഏകാന്ത സെല്ലിൽ പാർപ്പിച്ചിരുന്ന ഛോട്ടാ രാജന് എങ്ങിനെ വൈറസ് ബാധയുണ്ടായതെങ്ങനെയെന്നതില്‍ വ്യക്തതയുണ്ടായിരുന്നില്ല.

രോഗ ലക്ഷണങ്ങൾ ഒന്നുംതന്നെ പ്രകടിപ്പിക്കാതിരുന്ന ഏതെങ്കിലുമൊരു ജയിൽ ഉദ്യോഗസ്ഥനിൽ നിന്നാകാം രാജന് രോഗം പകർന്നതെന്നാണ് അധികൃതര്‍ പിന്നീട് ഇതുമായി ബന്ധപ്പെട്ട് നല്‍കിയ വിശദീകരണം.