മലയാള സിനിമയില്‍ നിന്നും ഒരു നടനെ വിവാഹം ചെയ്യുമോ; മറുപടി പറഞ്ഞ് മീര നന്ദന്‍

single-img
6 May 2021

അഭിനയം, ജോലി, വിവാഹം- തന്റെ ആരാധകര്‍ക്കിടയില്‍ സംശയമായി ഉടലെടുത്ത പല ചോദ്യങ്ങള്‍ക്കും മറുപടി പറഞ്ഞിരിക്കുകയാണ് മലയാളികളുടെ പ്രിയനടി മീരാ നന്ദന്‍. സോഷ്യല്‍ മീഡിയയായ ഇന്‍സ്റ്റാഗ്രാമിലൂടെയുള്ള ചോദ്യോത്തര പംക്തിയിലാണ് തന്നെ കുറിച്ചുള്ള ഇന്ററെസ്റ്റിങ്ങ് ആയിട്ടുള്ള ചോദ്യങ്ങ ള്‍ക്ക് മീര നന്ദന്‍ ഉത്തരം നല്‍കിയത്. എന്ത് വന്നാലും വിവാഹം ഉടനെ ഉണ്ടാവില്ലെന്നാണ് മീര പറയുന്നത്.

ഇപ്പോള്‍ ദുബായില്‍ ജോലിചെയ്യുന്ന മീരയോട്‌ എപ്പോഴാണ് കേരളത്തിലേക്ക് വരുന്നതെന്നായിരുന്നു അടുത്ത ചോദ്യം. കഴിഞ്ഞ മാസം 23 നു വരാന്‍ ഇരുന്നപ്പോഴാണ് ഇന്ത്യയിലെ അവസ്ഥ മോശമായി മാറിയതെന്നും അതുകൊണ്ട് ഇപ്പോള്‍ താന്‍ യാത്ര ചെയ്യുന്നത് അത്ര നല്ലതല്ല. അതിനാല്‍ ട്രാവലിങ് പ്ലാനുകള്‍ തല്‍കാലത്തേക്ക് മാറ്റി വെച്ചിരിക്കുകയാണെന്നും നടി മറുപടി നല്‍കി.

ഇപ്പോള്‍ എന്ത്കൊണ്ട് സിനിമകള്‍ ചെയ്യുന്നില്ല എന്ന ചോദ്യത്തിന് ഞാനിപ്പോള്‍ ഒരു ജോലി ചെയ്യുകയല്ലേ, അതില്‍ താന്‍ ഹാപ്പിയാണ്. അല്ലാതെ മറ്റു കാരണങ്ങളൊന്നും ഇല്ല എന്നും മീര പറയുന്നു. ഭാവിയില്‍ മലയാളത്തിലെ ഒരു നടനെ വിവാഹം കഴിക്കാന്‍ അവസരം കിട്ടിയാല്‍ ആരെ തെരഞ്ഞെടുക്കും എന്നതായിരുന്നു
ഒരാള്‍ ചോദിച്ച വളരെ രസകരമായ ചോദ്യം.

പക്ഷെ തനിക്കതില്‍ തീരെ താല്‍പര്യം ഇല്ലെന്ന് നടി വ്യക്തമാക്കി. ആ സമയം ഒരാള്‍ സിംഗിള്‍ ലൈഫ് എന്‍ജോയ് ചെയ്യാന്‍ പറഞ്ഞപ്പോള്‍ ആ ചോദ്യം തനിക്കിഷ്ടപ്പെട്ടുവെന്നാണ് മീര മറുപടി നല്‍കിയത്