കുവൈത്തില്‍ നിന്നും ഇന്ന് ഇന്ത്യയിലേക്ക് മെഡിക്കല്‍ ഉപകരണങ്ങളുമായി കപ്പലുകള്‍ പുറപ്പെട്ടു

single-img
6 May 2021

ഇന്ത്യയ്ക്ക് സഹായവുമായി കുവൈത്ത്. കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍
കുവൈത്തില്‍ നിന്നും ഇന്ന് ഇന്ത്യയിലേക്ക് മെഡിക്കല്‍ ഉപകരണങ്ങളുമായി രണ്ടു കപ്പലുകള്‍ കൂടി പുറപ്പെട്ടു.ഇന്ത്യന്‍ നാവിക കപ്പലുകളായ ഐഎന്‍എസ് തബാര്‍, ഐഎന്‍എസ് കൊച്ചി എന്നിവയാണ് വ്യാഴാഴ്ച ഷുവയ്ഖ് തുറമുഖത്ത് നിന്ന് മെഡിക്കല്‍ ഉപകരങ്ങളുമായി ഇന്ത്യയിലേക്ക് യാത്ര തിരിച്ചത്.

40 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജനും 600 ഓക്‌സിജന്‍ സിലിണ്ടറുകളുമാണ് ഐഎന്‍എസ് തബാര്‍ വഹിക്കുന്നത്. ഐഎന്‍എസ് കൊച്ചി 60 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജനും 800 ഓക്‌സിജന്‍ സിലിണ്ടറുകളും 2 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും വഹിക്കും. ഇന്നലെ കുവൈത്തില്‍ നിന്നും ഇന്ത്യക്ക് വൈദ്യ സഹായവുമായി ഐഎന്‍എസ് കൊല്‍ക്കത്ത,എംവി ക്യാപ്റ്റന്‍ കട്ടല്‍മാന്‍,എന്നീ കപ്പലുകള്‍ യാത്ര തിരിച്ചിരുന്നു