സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ഇനിയും വർദ്ധിക്കും; ആരോഗ്യ പ്രവര്‍ത്തകരുടെ നിർദ്ദേശങ്ങൾ പാലിക്കണം: മുഖ്യമന്ത്രി

single-img
4 May 2021

ഇപ്പോഴുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലെ വര്‍ദ്ധനവ് കാണിക്കുന്നത് സംസ്ഥാനത്തെ കൊവിഡ് രോഗികള്‍ വര്‍ദ്ധിക്കുമെന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗം ഗ്രാമ പ്രദേശങ്ങളില്‍ കൂടി വ്യാപിക്കുകയാണ് എന്നാണ് ലാന്‍സെറ്റ് ഗ്ലോബല്‍ എന്ന പ്രസിദ്ധീകരണത്തില്‍ വന്ന പഠനം വ്യക്തമാക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

കേരളത്തിനെ സംബന്ധിച്ച് നഗര ഗ്രാമ അന്തരം കുറവാണ്. അതേപോലെ തന്നെ നമ്മുടെഗ്രാമീണ മേഖലകളിലും ആരോഗ്യ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്നത് ആശ്വാസകരമാണ്. എന്നിരുന്നാല്‍ കൂടി കേരളത്തില്‍ ഗ്രാമപ്രദേശങ്ങളിലും നിയന്ത്രണങ്ങള്‍ വിട്ടു വീഴ്ചയില്ലാതെ നടപ്പാക്കും. നിലവില്‍ വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് നടത്തിയ പഠനത്തില്‍ പറയുന്നത് 50 ശതമാനം പേര്‍ക്കും രോഗം പകര്‍ന്നത് വീടുകളില്‍ നിന്നാണ് അതുകൊണ്ടുതന്നെ ഇത് ഗൗരവത്തോടെ കാണണമെന്നും വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നവര്‍ കര്‍ശന ജാഗ്രത പുലര്‍ത്തണമെന്നും വീടുകളിലും മാസ്‌ക് ധരിക്കണം. കഴിയുന്നതും ആളുകള്‍ പുറത്തിറങ്ങുന്നത് കുറയ്ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.