ഇതൊരു തോൽവിയല്ല വിജയത്തിൻറെ തുടക്കമാണ്: ഫിറോസ് കുന്നംപറമ്പിൽ

single-img
2 May 2021

നിയമസഭാ തെരഞ്ഞെടുപ്പിൽ തവനൂരിലെ പരാജയത്തിന് പിന്നാലെ പ്രിയപ്പെട്ടവരുടെ സ്നേഹത്തിനും ചേർത്ത് പിടിക്കലിനും നന്ദിയറിയിച്ച് ഫിറോസ് കുന്നംപറമ്പിൽ. കേരളത്തിൽ എൽ.ഡി.എഫ് തംരം​ഗം ആഞ്ഞ് വീശിയിട്ടും 17000 ൽ കൂടുതൽ വോട്ടിന് ഈസിയായി ജയിച്ച് പോയിരുന്ന എൽ ഡി എഫ് സ്ഥാനാർത്ഥിയെ തുച്ഛമായ ലീഡിനാണ് പിടിച്ച് കെട്ടിയതെന്നും ഫിറോസ് ഫേസ്ബുക്കിൽ എഴുതി.

മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർത്ഥിയായ ഫിറോസ് കുന്നംപറമ്പിലിനെ ആവേശകരമായ പോരാട്ടത്തിലാണ് ഇടതുപക്ഷത്തിന്റെ മുൻ മന്ത്രികൂടിയായ കെടി ജലീൽ കീഴടക്കിയത്. വെറും 2564 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജലീലിന്റെ വിജയം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം:

തവനൂരിലെ എൻറെ പ്രിയപ്പെട്ടവരെ നിങ്ങളുടെ സ്നേഹത്തിനും,ചേർത്ത് പിടിക്കലിനും ഒരായിരം നന്ദി. LDF തരംഗം ആഞ്ഞു വീശിയിട്ടും 17000 ൽ കൂടുതൽ വോട്ടിന് ഈസിയായി ജയിച്ച് പോയിരുന്ന LDF സ്ഥാനാർത്ഥിയെ ഈ തുച്ഛമായ ലീഡിന് പിടിച്ച് കെട്ടിയ എന്റെ സഹപ്രവർത്തകർക്ക് ഇതൊരു തോൽവിയല്ല വിജയത്തിൻറെ തുടക്കമാണ് നമ്മൾ ലക്ഷ്യത്തിൽ എത്തുക തന്നെ ചെയ്യും.