കുവൈത്തില്‍ അറുപത് വയസിന് മുകളിലുള്ള ബിരുദമില്ലാത്ത വിദേശികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് പുതുക്കില്ല

single-img
1 May 2021

കുവൈത്തില്‍ അറുപത് വയസിന് മുകളിലുള്ള ബിരുദമില്ലാത്ത വിദേശികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് പുതുക്കില്ലതീരുമാനത്തില്‍ മാറ്റമില്ലെന്ന് മാനവ വിഭവശേഷി അതോറിറ്റി. തൊഴില്‍വിപണിയുടെ ആവശ്യം മുന്‍നിര്‍ത്തി കര്‍ശന നിയന്ത്രണങ്ങളോടെയും അധിക ഫീസ് ചുമത്തിയും 60ന് മുകളിലുള്ളവര്‍ക്കും വര്‍ക്ക് പെര്‍മിറ്റ് പുതുക്കിനല്‍കുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതുവരെ അത്തരത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും നയപരവും തന്ത്രപ്രധാനവുമായ വിഷയത്തില്‍ തീരുമാനം ഏറെ ആലോചിച്ചതിന് ശേഷമേ എടുക്കൂവെന്നും അതോറിറ്റി വൃത്തങ്ങള്‍ വ്യക്തമാക്കി.

കോവിഡ് പ്രതിസന്ധിയില്‍ നിരവധി വിദേശ തൊഴിലാളികള്‍ നാട്ടില്‍ കുടുങ്ങിയത് സംരംഭങ്ങളെ ബാധിച്ചതിനാല്‍ സ്വദേശി തൊഴിലുടമകളില്‍നിന്ന് പ്രായപരിധി നിയമത്തില്‍ ഭേദഗതി വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് സെക്കണ്ടറി സ്‌കൂള്‍ വിദ്യാഭ്യാസമോ അതിനു താഴെയോ യോഗ്യതയുള്ള വിദേശികള്‍ക്ക് 60 വയസ് കഴിഞ്ഞാല്‍ വര്‍ക്ക് പെര്‍മിറ്റ് പുതുക്കിനല്‍കില്ലെന്ന് മാനവ വിഭവശേഷി അതോറിറ്റി ഉത്തരവിറക്കിയത്. ജനുവരി ഒന്നുമുതല്‍ ഇതു പ്രാബല്യത്തില്‍ വരികയും ചെയ്തു.