ഓക്‌സിജന്‍ വേണമെങ്കില്‍ ആല്‍മരത്തിന് ചുവട്ടില്‍ പോയിരിക്കൂ; കോവിഡ് രോഗികളുടെ ബന്ധുക്കളോട് യു പി പോലീസ്

single-img
30 April 2021

യുപിയില്‍ കോവിഡ് രോ​ഗികൾ ഓക്സിജൻ കിട്ടാതെ വലയുമ്പോഴും ആശുപത്രി വരാന്തകളിൽ കിടന്ന് കരയുന്നതിനുപകരം ആല്‍മരത്തിന് ചുവട്ടില്‍ പോയിരിക്കാനാണ് യുപി പോലീസ് നല്‍കിയ ഉപദേശം. തങ്ങള്‍ക്ക് ആവശ്യമായ ഓക്സിജന്‍ ലഭിക്കുന്നില്ലെന്ന് അധികൃതരോട് പരാതിപ്പെട്ട രോഗിയുടെ ബന്ധുവിനോടാണ് പോലീസ് ആല്‍മരത്തിന് ചുവട്ടില്‍ പോയിരിക്കാന്‍ നിര്‍ദേശിച്ചത്.

സംസ്ഥാനത്തെ ചില ആശുപത്രികള്‍ രോഗികള്‍ക്കാവശ്യമായ ഓക്സിജന്‍ അവരുടെ ബന്ധുക്കള്‍ തന്നെ കണ്ടെത്തണമെന്ന് പറഞ്ഞ് നോട്ടീസുകള്‍ പരസ്യമായി പ്രദര്‍ശിപ്പിച്ചത് വലിയ തോതിലുള്ള വിമർശനങ്ങൾക്ക് കാരണമായിരുന്നു. കഴിഞ്ഞ ദിവസം മാത്രം ഏഴ് പേരാണ് ഓക്സിജന്‍ ലഭിക്കാതെ യു പിയില്‍ മരിച്ചത്.

യുപിയിലാകെ ആശുപത്രികളില്‍ ഓക്സിജന് കടുത്ത ക്ഷാമം നേരിടുമ്പോഴും സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ കോവിഡ് ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം ഇല്ലെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതികരണം. അങ്ങിനെയല്ലാതെ പ്രചരിപ്പിക്കുന്നവരുടെ സ്വത്ത് കണ്ടുകെട്ടുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.